കൊച്ചി ∙ ജില്ലാ പഞ്ചായത്തിൽ കീഴ്മാട്, നെല്ലിക്കുഴി ഡിവിഷനുകളിലെ സ്ഥാനാർഥിത്വത്തെച്ചൊല്ലി കോൺഗ്രസിൽ ഭിന്നതയും ഡിസിസി ആസ്ഥാനത്തു പ്രതിഷേധവും. ‘എ’ വിഭാഗത്തിലെയും കെ.സി.
വേണുഗോപാൽ പക്ഷത്തെയും നേതാക്കളായ 6 കെപിസിസി ഭാരവാഹികൾ പാർട്ടി നേതൃത്വത്തിനു പരാതി നൽകിയതിനെ തുടർന്നു പട്ടിക പുനഃപരിശോധിച്ചേക്കുമെന്നാണു സൂചന. രണ്ടാം ഘട്ടമായി പ്രഖ്യാപിക്കേണ്ട
സ്ഥാനാർഥികളെ തീരുമാനിക്കാൻ ഞായറാഴ്ച നടന്ന ചർച്ചകൾക്കിടെയാണു ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഏകപക്ഷീയ തീരുമാനമെടുക്കുന്നതായി ആരോപണം ഉയർന്നതും പ്രവർത്തകർ കൂട്ടത്തോടെ ഡിസിസി ആസ്ഥാനത്തെത്തി പ്രതിഷേധം അറിയിച്ചതും. പ്രതിഷേധം കൂസാതെ ഡിസിസി നേതൃത്വം രണ്ടാം ഘട്ട പട്ടിക രാത്രി വൈകി പുറത്തിറക്കുകയും ചെയ്തു.
ഇതിനെതിരെ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്കും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വി.ഡി.
സതീശനും പരാതി നൽകി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഇടപെട്ടു പ്രശ്നം പരിഹരിക്കാനാണു ദീപാദാസ് മുൻഷി നിർദേശിച്ചത്.
എ വിഭാഗം പതിവായി മത്സരിക്കുന്ന കീഴ്മാട് ഡിവിഷനിൽ ഷമീർ തുകലിനെയാണ് അവർ നിർദേശിച്ചത്. എന്നാൽ, പി.എ.
മുക്താറിന്റെ പേരും മുൻ മന്ത്രി ടി.എച്ച്. മുസ്തഫയുടെ സഹോദരൻ ടി.എച്ച്.
അബ്ദുൽ ജബ്ബാറിന്റെ പേരും ചർച്ചകളിൽ ഉയർന്നു. ഷമീറിനു വേണ്ടി മുതിർന്ന എ ഗ്രൂപ്പ് നേതാക്കൾ ശക്തമായി വാദിച്ചു.
ഭിന്നതയുടെ വാർത്ത പരന്നതോടെ പ്രവർത്തകർ ഡിസിസി ഓഫിസിലെത്തിയതോടെ ആൾക്കൂട്ടമായി; തർക്കവും.
നെല്ലിക്കുഴിയിൽ പി.എ.എം. ബഷീറിനു പകരം കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറെക്കുടിയെ നിർത്തണമെന്നാണു കെ.സി വിഭാഗം ആവശ്യപ്പെട്ടത്.
എന്നാൽ, എതിർപ്പു വകവയ്ക്കാതെ കീഴ്മാട് ഡിവിഷനിൽ മുക്താറിനും നെല്ലിക്കുഴിയിൽ ബഷീറിനും ഇടം നൽകി രാത്രിതന്നെ രണ്ടാം ഘട്ട പട്ടിക പ്രഖ്യാപിച്ചു.
തുടർന്നാണു ഡിസിസി അധ്യക്ഷൻ ഏകപക്ഷീയ നിലപാടു സ്വീകരിച്ചെന്ന പരാതി നേതൃത്വത്തിനു മുന്നിലെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

