പാലക്കാട് ∙ വലിയ തർക്കമില്ലാതെ അവസാനിച്ച സീറ്റുവിഭജനത്തിനു ശേഷം സ്ഥാനാർഥി നിർണയവും കാര്യമായ പൊട്ടലും ചീറ്റലും ഇല്ലാതെ മുന്നോട്ടുപോകുന്നതിന്റെ ആശ്വാസത്തിലാണു മുന്നണികൾ. ഇടതുമുന്നണി സ്ഥാനാർഥി നിർണയം ഏതാണ്ട് അവസാനഘട്ടത്തിലാണ്.
കോൺഗ്രസും വളരെയേറെ മുന്നോട്ടുപോയി. ലീഗ് ആണ് സ്ഥാനാർഥി നിർണയത്തിൽ വേഗം കാണിച്ച പാർട്ടി.
ബിജെപിയും അന്തിമഘട്ടത്തിലാണ്. 21ന് ആണ് നാമനിർദേശപത്രിക സമർപ്പിക്കേണ്ട
അവസാന ദിവസം.ജില്ലാ പഞ്ചായത്ത് സ്ഥാനാർഥികളെ ആദ്യമായി പൂർണമായും പ്രഖ്യാപിച്ചത് എൽഡിഎഫ് ആണ്. യുഡിഎഫ് ഇന്നോ നാളെയോ പ്രഖ്യാപിക്കുമെന്നു കരുതുന്നു.
ബിജെപി വെസ്റ്റ് പരിധിയിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
പാലക്കാട് നഗരസഭയിൽ ഭൂരിഭാഗം സ്ഥാനാർഥികളെയും എൽഡിഎഫ് പ്രഖ്യാപിച്ചു. ലീഗ് 9 സീറ്റുകളിൽ പ്രചാരണവുമായി മുന്നോട്ടു പോകുന്നു.
കോൺഗ്രസും ഏതാനും സീറ്റുകളിൽ പ്രഖ്യാപിച്ചു. ബാക്കിയിടത്ത് ഒറ്റപ്പേരിലെത്താൻ കഴിഞ്ഞില്ല.
പതിവായി കാണുന്ന റിബൽ ശല്യം കാര്യമായി ഇല്ലെന്നതാണ് കോൺഗ്രസിന് ആശ്വാസം. സിപിഐ–സിപിഎം തർക്കം പലയിടത്തും പരിഹരിച്ചെങ്കിലും സിപിഎമ്മിൽ ഇത്തവണ പലയിടത്തും വിമത ഭീഷണി ഉണ്ട്.
സിപിഎമ്മുമായി പിണങ്ങി നിൽക്കുന്ന പലരും യുഡിഎഫുമായി സഹകരിച്ചു മത്സരിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

