ചക്കിട്ടപാറ ∙ ഇരിട്ടി സ്വദേശിയായ ടാക്സി ഡ്രൈവർ ഷിജുവിനെ പട്ടാണിപ്പാറയിൽ ഓട്ടോറിക്ഷയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തി. ഇന്നലെ രാത്രി 7 ന് ആണ് ഡ്രൈവറെ ഓട്ടോറിക്ഷയുടെ സ്റ്റിയറിങ്ങിൽ ചങ്ങലയിൽ കെട്ടിയിട്ട
നിലയിൽ കണ്ടത്.ഇരിട്ടിയിൽ നിന്നു വാഹനം ഓട്ടത്തിനായി വിളിച്ച സംഘം എന്തോ മണപ്പിച്ചതായും, പിന്നീട് ബോധം വരുമ്പോൾ പട്ടാണിപ്പാറയിൽ ഓട്ടോയിലായിരുന്നുവെന്നും ഷിജു പറയുന്നു.
ചങ്ങല അഴിക്കാൻ സാധിച്ചില്ല. ഓട്ടോയിൽ കെട്ടിയിട്ട
നിലയിൽ കണ്ട നാട്ടുകാരാണു പെരുവണ്ണാമൂഴി പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് യുവാവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

