തന്നട ∙ ഓടുന്നതിനിടെ വാൻ കത്തി നശിച്ചു.
ചാല–തന്നട–പൊതുവാച്ചേരി റോഡിൽ തന്നട സെൻട്രൽ യുപി സ്കൂളിന് സമീപത്ത് ഇന്നലെ രാവിലെയാണ് സംഭവം.
ചാലക്കുന്ന് സ്വദേശികളായ 2 സോളർ ടെക്നിഷ്യന്മാർ വാനിൽ പൊതുവാച്ചേരിയിലേക്ക് പോകുകയായിരുന്നു. തന്നട
സെൻട്രൽ യുപി സ്കൂളിന് സമീപമെത്തിയപ്പോൾ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട് രണ്ടുപേരും ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഉടനെ വാനിൽനിന്ന് തീ ഉയർന്ന് പൊങ്ങി.
സമീപത്തെ വീടുകളിൽ നിന്നുള്ളവരും സ്കൂളിലെ അധ്യാപകരും തീ അണയ്ക്കാൻ ശ്രമിച്ചു. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേന എത്തി അരമണിക്കൂർ പരിശ്രമിച്ചാണു തീ പൂർണമായും അണച്ചത്.
വാൻ മുഴുവനായും കത്തി നശിച്ചു.
ഇരിട്ടിയിൽ കാറിന് തീപിടിച്ചു
ഇരിട്ടി ∙ പഴയപാലം റോഡിൽ ഓടുന്നതിനിടെ കാർ തീപിടിച്ചു നശിച്ചു. സീറ്റിന്റെ ഭാഗത്തുനിന്നു തീ ഉയരുന്നതു കണ്ട
ഉടൻ ഡ്രൈവർ വണ്ടി നിർത്തിയിറങ്ങി. ഇന്നലെ രാത്രി 8.50ന് ആണ് അപകടം.
കാർ പൂർണമായും കത്തിനശിച്ചു. കുന്നോത്ത് തട്ടുകട നടത്തുന്ന നൗഷാദിന്റെ കാറാണു കത്തിനശിച്ചത്.
പാർട്നർ മുഹമ്മദ് ജസീലാണു കാർ ഓടിച്ചിരുന്നത്. മറ്റാരും കാറിലുണ്ടായിരുന്നില്ല.
ഇരിട്ടിയിൽ നിന്നുള്ള 2 യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ അര മണിക്കൂറോളം ശ്രമിച്ചു തീ നിയന്ത്രണവിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ.ജി.അശോകൻ, സീനിയർ ഫയർ ഓഫിസർ കെ.വി.വിജീഷ്, ഫയർ ആൻഡ് റെസ്ക്യു ഡ്രൈവർ രാഹുൽ, ഓഫിസർമാരായ അരുൺകുമാർ, ധനീഷ്, ഹോം ഗാർഡുമാരായ രമേശ്, പ്രസന്നകുമാർ, ബിനോയി, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

