മീനങ്ങാടി ∙ പഞ്ചായത്തിലെ നാലാം വാർഡിന്റെ പേര് സിസി. ആ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ആളുടെ പേര് സി.സി.
ജിഷു. അങ്ങനെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വാർഡിന്റെ പേര് സ്വന്തം പേരിൽത്തന്നെയുള്ള സ്ഥാനാർഥിയെന്ന അപൂർവതയ്ക്ക് അർഹനായിരിക്കുകയാണ് സി.സി.
ജിഷു. വീട്ടുപേരായ ചന്ദ്രോദയത്തിന്റെയും അച്ഛന്റെ പേരായ ചന്ദ്രശേഖരൻ പിള്ളയുടെയും ഇംഗ്ലിഷിലെ ആദ്യാക്ഷരം ചേരുമ്പോൾ ജിഷുവിന്റെ ഇനിഷ്യലായി.
നാലാം വാർഡിൽ നേരത്തെയുണ്ടായിരുന്ന എസ്റ്റേറ്റിന്റെ ചുരുക്കപ്പേരാണു പിന്നീട് ആ സ്ഥലപ്പേരായി മാറിയ സിസി. ചെറൂട്ടി ചേക്കുട്ടി എന്നയാളുടെ എസ്റ്റേറ്റിനെ നാട്ടുകാർ ചുരുക്കപ്പേരായി സിസി എന്നു വിളിച്ചുതുടങ്ങി.പിന്നീട് അതു സ്ഥലപ്പേരു തന്നെയായി മാറുകയായിരുന്നു.
സിപിഎം കൃഷ്ണഗിരി ലോക്കൽ കമ്മിറ്റി അംഗമായ ജിഷു പൂതാടി എസ്എൻ എച്ച്എസ്എസ് സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് കൂടിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

