തിരുവനന്തപുരം∙ ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ (85) അന്തരിച്ചു.
സ്വാതന്ത്ര്യസമര സേനാനിയും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായ കോഴിക്കോട് വടകരയിലെ വി.പി.കുട്ടി മാസ്റ്റരുടെയും എം.പി. മാതുവിന്റെയും മകനാണ്.
ഭാര്യ: പി.സി.രഞ്ജിനി (നടക്കാവ്, കോഴിക്കോട്).
മക്കൾ: ഷിഞ്ചു (മാനേജിങ് പാർട്ണർ / ന്യൂ സ്കെയ്പ് കൺസൾട്ടിങ്, പിറ്റ്സ്ബർഗ്, യു.എസ്). ഡോ.
അഞ്ജു.ഡി (പീഡിയാട്രിക് വിഭാഗം, പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)
മരുമക്കൾ: ദിയ (പിഎൻസി ബാങ്ക്, പിറ്റ്സ്ബർഗ്, യു.എസ്). ഡോ.
ദീപക് ഉണ്ണിത്താൻ (ഓർത്തോപീഡിക് വിഭാഗം, നെയ്യാർ മെഡിസിറ്റി & ഗോവിന്ദൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). പേരക്കുട്ടികൾ: ശ്വേത, ശ്രേയ, അക്ഷജ്, അമോഘ്.
സഹോദരങ്ങൾ: വി.കെ.വിജയൻ (റിട്ട.
സെയിൽസ് ടാക്സ് ഓഫീസർ, മുൻ അസി. പ്രൈവറ്റ് സെക്രട്ടറി – ധനകാര്യ മന്ത്രി), വി.കെ.രാധ ടീച്ചർ, വി.കെ.സരോജിനി ടീച്ചർ, വി.കെ.ചന്ദ്രി, പരേതരായ വി.കെ.ബാലൻ മാസ്റ്റർ (ഗ്രന്ഥശാലാസംഘം) , വി.കെ.ജാനകി ടീച്ചർ).
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ഡയറക്ടർ ,എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ & എക്സ് ഓഫീഷ്യോ ഗവ.
സെക്രട്ടറി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി കൺട്രോളർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ, അനർട്ട് എക്സി.
കമ്മിറ്റി അംഗം യുനിഡോ ഇൻ്റർനാഷണൽ എനർജി കൺസൾട്ടന്റ്, ചൈനയിലെ ഹാങ്ചോയിലെ IN -SHP മാനേജിങ് ഡയറക്ടർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രകേരളം /ശാസ്ത്രഗതി എഡിറ്റർ, തൃശൂർ വലപ്പാട് പോളിടെക്നിക്ക് ഇലക്ട്രിക്കൽ വിഭാഗം ഇൻസ്ട്രക്ടർ, കോഴിക്കോട് REC യിൽ ഇലക്ട്രിക്കൽ വിഭാഗം പ്രൊഫസർ, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിൽ റീജിയണൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

