റാന്നി ∙ ഓട്ടത്തിനിടെ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിനെ അവസരോചിതമായി നിയന്ത്രിച്ചു നൂറിലധികം യാത്രക്കാരെ രക്ഷിച്ച ബസ് ഡ്രൈവർ രാജേഷ് ബാബുവിനെ തോമസ് കോളജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആദരിച്ചു.വെച്ചൂച്ചിറ-റാന്നി സെന്റ് തോമസ് കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് രാജേഷ് ബാബു. ഇന്നലെ രാവിലെ കോളജിലേക്ക് പതിവ് സർവീസ് നടത്തിയപ്പോഴാണ് അപ്രതീക്ഷിത ആദരം ഒരുക്കിയത്.
പ്രിൻസിപ്പൽ ഡോ.
സ്നേഹ എൽസി ജേക്കബ് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. മാനേജർ പ്രഫ.
റോയി മേലേൽ പൊന്നാട അണിയിച്ചു.
കഴിഞ്ഞ ദിവസം ആനമാടം ജംക്ഷനിൽനിന്ന് ഇടമണ്ണിലേക്കു വരുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിലായത്.
സമചിത്തത കൈവിടാതെ മൂന്നാമത്തെ ശ്രമത്തിലാണ് വഴിയരികിൽ കൂട്ടിയിട്ടിരുന്ന തടിയിൽ ബസ് സുരക്ഷിതമായി ഇടിച്ചു നിർത്തി യാത്രക്കാരെ രക്ഷിച്ചത്. കോളജിലെ സുവോളജി വിഭാഗം തയാറാക്കിയ ഐഡിയഗോറ സ്റ്റാർട്ട് അപ് സെന്ററും വിദ്യാർഥി സംരംഭമായ റിഗാലോ ബോക്സുമായി സഹകരിച്ചു വിപണനം ചെയ്യുന്ന പ്രകൃതിദത്തമായ തേനും മറ്റു ഉപഹാരങ്ങളും അദ്ദേഹത്തിനു നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

