മസ്കറ്റ്: തീവ്ര ഇസ്രായേൽ ഉദ്യോഗസ്ഥർ അൽ അഖ്സ പള്ളിയില്‍ അതിക്രമിച്ച് കയറിയതിനെ ഒമാൻ അപലപിച്ചു. അൽ-അഖ്സ മസ്ജിദിന്റെ മുറ്റത്ത് ഇരച്ചുകയറിയ ഇസ്രായേൽ തീവ്രവാദി ഉദ്യോഗസ്ഥരുടെ നടപടികളെ അപലപിച്ച് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഈ നിയമവിരുദ്ധമായ നടപടികൾ തുടരുന്നത് മുസ്ലിംകൾക്കെതിരായ പ്രകോപനത്തെ പ്രതിനിധീകരിക്കുന്നുവെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും പ്രസ്താവനയിൽ പറയുന്നു.
Read Also – പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഒമാന്‍
നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കുവെക്കാനാകില്ല; നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇയിലും
അബുദാബി: ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിന്റെ പാസ്വേഡുകള് വീടിന് പുറത്തുള്ളവരുമായി പങ്കുവെക്കുന്നതിന് യുഎഇയില്‍ നിയന്ത്രണം. പാസ്വേഡുകള് പങ്കുവെക്കുന്നത് തടയുന്ന സംവിധാനം യുഎഇയില്‍ നടപ്പിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. വ്യാഴാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നതെന്ന് കമ്പനി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും കമ്പനി ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം അറിയിച്ചു കൊണ്ടുള്ള മെയില്‍ കമ്പനി അയച്ചു തുടങ്ങിയിട്ടുണ്ട്. ഒരു നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഒരു വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നും ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്ക്കും അവര്‍ എവിടെ ആയിരുന്നാലും നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാമെന്നും കമ്പനി അറിയിപ്പില്‍ വ്യക്തമാക്കി. മറ്റുള്ളവരുമായി നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടണമെങ്കില്‍ അധിക ഫീസ് നല്‍കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. നൂറിലേറെ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്. യുഎസ്, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, മെക്സിക്കോ, ബ്രസീല്‍ എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലാണ് നിയന്ത്രണം നടപ്പിലാക്കിയത്.
Read Also – പത്ത് വര്‍ഷത്തെ സാംസ്കാരിക വിസ അവതരിപ്പിക്കാന്‍ ഒമാന്‍
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ കാണാം…
Last Updated Sep 12, 2023, 8:20 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]