കോഴിക്കോട് ∙ ഇത്തവണ തിരഞ്ഞെടുപ്പ് ചുമരെഴുത്തുകൾ വരുന്നതിനു മുൻപേ വാട്സാപ് സ്റ്റേറ്റസുകളിലാണ് ചുമരെഴുത്തുകൾ തുടങ്ങിയത്. ഇത് റീൽസിന്റെ കാലമാണ്.
നിലവിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു വരുന്നേയുള്ളു. എന്നാലും ഏതെങ്കിലും തരത്തിൽ രാഷ്ട്രീയബന്ധമുള്ള സാധാരണക്കാരുടെ വാട്സാപ് സ്റ്റേറ്റസുകളിൽ പോലും തന്റെ പാർട്ടിയുടെ ചിഹ്നവും വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമാണ് ഇടം പിടിക്കുന്നത്.
സ്ഥാനാർഥി പ്രഖ്യാപനം നടന്ന വാർഡുകളിൽ പോസ്റ്ററുകളും റീലുകളുമാണ് ഇടം പിടിച്ചത്. ഇന്നലെ ക്രിസ്ത്യൻ കോളജിനു സമീപത്തെ എക്സ്പ്രഷൻസ് സ്റ്റുഡിയോയിൽ ഫൊട്ടോഗ്രഫർ പ്രസി പ്രസൻജിത്ത് ചാലപ്പുറം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായ അഭിലാഷ് ശങ്കറിന്റെ ചിത്രങ്ങൾ പകർത്തുകയാണ്. 1983ൽ കോർപറേഷൻ മേയറായിരുന്ന എ.ശങ്കരന്റെ മകനാണ് അഭിലാഷ് ശങ്കർ. ക്ലിക്കിനിടെ പ്രസി പറഞ്ഞു: ‘പുതിയ ട്രെൻഡുകൾ നോക്കി ഫോട്ടോ ശ്രദ്ധയോടെ എടുക്കണം.
വാട്സാപ് സ്റ്റേറ്റസിനു പറ്റിയത്, റീൽസിനുള്ളത് തുടങ്ങി ഓരോന്നിനും ഏറെ ശ്രദ്ധയോടെയാണ് ഫോട്ടോകളെടുക്കുന്നത്.’
പ്രസി ഇതിനോടകം ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഫോട്ടോയെടുത്തു കഴിഞ്ഞു. ‘‘ മനമറിഞ്ഞൊരു സ്ഥാനാർഥി വരവിനല്ലേ നാട്ടാര് വരിവരിയായ് വന്നു നിങ്ങൾ നിന്നാട്ടേ…’’ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ്ങായ റീൽസിലെ ‘വളകിലുക്കണ ചെങ്ങാതീ’ പാട്ടിനൊപ്പിച്ചുള്ള റീൽസ് പുറത്തിറങ്ങിയത് രണ്ടുദിവസം മുൻപാണ്.
ഇടതുസ്ഥാനാർഥികൾക്ക് വിപ്ലവഗാനങ്ങളോടാണ് പ്രിയം.വീടുകൾ തോറും വോട്ടുചോദിച്ചു പര്യടനം നടത്തുന്ന സ്ഥാനാർഥികളുടെ കൂടെ അതതു ദിവസത്തെ റീൽസ് എടുക്കാനുള്ള ആളുകളുമുണ്ട്. ഐ ഫോണിൽ ഷൂട്ട് ചെയ്ത വിഡിയോ എഡിറ്റ് ചെയ്ത് നല്ല പാട്ടു ചേർത്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

