ഫുട്ബോൾ ചാംപ്യൻഷിപ് ഇന്ന്
തൊടുപുഴ ∙ മൂന്നാമത് ഇടുക്കി എംപി കപ്പ് സ്കൂൾ ലവൽ ഫുട്ബോൾ ചാംപ്യൻഷിപ് ഇന്ന് 8.30ന് തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 28 സ്കൂൾ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്ക് ഒന്നാം സമ്മാനം 10,0001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5,001 രൂപയും ട്രോഫിയും നൽകുന്നതാണ്.
പങ്കെടുക്കുന്ന എല്ലാ സ്കൂൾ ടീമുകൾക്കും ഫുട്ബോൾ നൽകും.
ഭാഗവത സപ്താഹ യജ്ഞം
പുറപ്പുഴ∙ തറവട്ടത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ 16 മുതൽ 23 വരെ ഭാഗവത സപ്താഹ യജ്ഞം നടത്തും. മൂക്കന്നൂർ ശ്രീഹരി നമ്പൂതിരി യജ്ഞാചാര്യൻ ആയിരിക്കും.
16ന് 5.45ന് സമൂഹാർച്ചന, വിഗ്രഹ ഘോഷയാത്ര, 7ന് യജ്ഞാരംഭം. മലമേൽ കൃഷ്ണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും.
തുടർന്ന് എല്ലാ ദിവസവും രാവിലെ 6 മുതൽ പാരായണവും വ്യാഖ്യാനവും. ഒന്നിന് പ്രസാദഊട്ട്, 3 മുതൽ പാരായണം തുടർച്ച, രാത്രി 8ന് പ്രസാദ ഊട്ട്.
23ന് 10.30ന് അവഭൃഥസ്നാന ഘോഷയാത്ര.
ബോധവൽക്കരണ സെമിനാർ 15ന്
വണ്ണപ്പുറം∙ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ മാർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി ഓഡിറ്റോറിയത്തിൽ 15ന് ബോധവൽക്കരണ സെമിനാർ നടത്തും. കാളിയാർ പൊലീസിന്റെ നേതൃത്വത്തിൽ രാവിലെ 9.30ന് ഒലിവ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ലാസ് ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു ഉദ്ഘാടനം ചെയ്യും.
കാളിയാർ എസ്എച്ച്ഒ ബിജു ജോൺ ലൂക്കോസ് അധ്യക്ഷനാകും. സൈബർ ഫൊറൻസിക് ആൻഡ് കംപ്യൂട്ടർ എൻജിനീയർ വിപിൻ ജോർജ് ക്ലാസ് നയിക്കും.
വൈദ്യുതി മുടക്കം
ഉപ്പുതറ∙ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെഎസ്ഇബി ഉപ്പുതറ സെക്ഷൻ പരിധിയിൽ ഇന്ന് 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
തൊടുപുഴ∙ മലയരയ എജ്യുക്കേഷനൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ട്രൈബൽ ആർട്ട് ആൻഡ് സയൻസ് കോളജിൽ 2025 – 26 അക്കാദമിക വർഷത്തേക്ക് ഫുഡ് സയൻസ് വിഭാഗത്തിലും മുണ്ടക്കയം ശ്രീ ശബരീശ കോളജിൽ കൊമേഴ്സ് വിഭാഗത്തിലും ഗവൺമെന്റ് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്.
അപേക്ഷകർ നിർബന്ധമായും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ ഗെസ്റ്റ് അധ്യാപക പാനലിൽ റജിസ്റ്റർ ചെയ്തിരിക്കണം. ബയോഡേറ്റ അയയ്ക്കേണ്ട
വിലാസം: [email protected]. 9496376024, 9746346051.
ചക്കുപള്ളം∙ ഗവ. ട്രൈബൽ ഹൈസ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11.30ന് സ്കൂൾ ഓഫിസിൽ നടക്കും.
സീറ്റ് ഒഴിവ്
നെടുങ്കണ്ടം ∙ ഡോ.
എ.വി.ജോസഫ് സ്കൂൾ ഓഫ് നഴ്സിങ് കോളജിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി വിഭാഗത്തിൽ 3 വർഷ കോഴ്സിലേക്കുള്ള 2 സീറ്റുകൾ ഒഴിവുണ്ട്. നാളെ 5നുള്ളിൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ നേരിട്ടെത്തണം.
9526252056, 04868 232056. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

