ആറാട്ടുപുഴ∙ ആറാട്ടുപുഴ പെരുമ്പള്ളിയിൽ കടലാക്രമണത്തെ പ്രതിരോധിക്കാൻ തീരത്തു നിരത്തിയ മണൽ ചാക്ക് മണ്ണിൽ താഴ്ന്ന നിലയിൽ. ഏതാനും വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച മണൽ ചാക്കുകൾ ആണ് പിളർന്ന് മണ്ണിന് അടിയിലായത്.
കടലാക്രമണത്തിന്റെ ദോഷഫലങ്ങൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് ആറാട്ടുപുഴ പെരുമ്പള്ളി ജംക്ഷനു വടക്കുഭാഗം. മാസങ്ങൾക്കു മുൻപുണ്ടായ ശക്തമായ കടലാക്രമണത്തിൽ ഈ ഭാഗത്ത് ഒരു വീട് തകർന്നിരുന്നു. തുടർന്ന് കെഎംഎംഎലിൽ നിന്ന് ലഭിച്ച മണ്ണ് ചാക്കുകളിലാക്കി കടലാക്രമണ ഭീഷണി നേരിടുന്ന വീടുകൾക്ക് പിന്നിൽ സ്ഥാപിച്ചിരുന്നു.
ശേഷിച്ച മണ്ണ് പുതിയതായി സ്ഥാപിക്കുന്ന ജിയോ ബാഗിൽ നിറയ്ക്കാൻ വേണ്ടി തീരത്ത് സൂക്ഷിച്ചെങ്കിലും ശക്തമായ മഴയിൽ മണ്ണ് പൂർണമായും ഒലിച്ചു പോയി.
ഇപ്പോൾ പെരുമ്പള്ളി ജംക്ഷനു വടക്ക് ഭാഗത്ത് കടലാക്രമണത്തെ പ്രതിരോധിക്കാൻ ചെറിയ കരിങ്കല്ലുകൾ മാത്രമേയുള്ളൂ. മണൽ ചാക്കുകൾ മണ്ണിനടിയിൽ താഴ്ന്നതിനാൽ കടലാക്രമണം ഉണ്ടായാൽ തീരദേശ റോഡുവരെ തിര എത്തുന്ന സാഹചര്യമുണ്ടാകും.
ഇവിടെ തീരദേശ റോഡ് ഭാഗികമായി തകർന്ന നിലയിലുമാണ്. അടുത്ത മഴക്കാലത്തിനു മുൻപ് പെരുമ്പള്ളിയിൽ താൽക്കാലിക സംവിധാനം എന്ന നിലയിൽ മണൽ ചാക്കുകൾ നിരത്തി തീരം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

