കോട്ടയം ∙ സുവർണനിറവിൽ കോട്ടയത്തിന്റെ കുഞ്ഞാശുപത്രി! മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രി ഇന്ന് 50 വർഷം പൂർത്തിയാക്കും.
1975ൽ 26 ഏക്കറും കെട്ടിടങ്ങളും ഇഎസ്ഐ കോർപറേഷൻ ആരോഗ്യ വകുപ്പിന് വിട്ടുനൽകിയതോടെയാണ് മെഡിക്കൽ കോളജിന്റെ ഭാഗമായി കുട്ടികളുടെ ആശുപത്രി തുടങ്ങിയത്. സൂപ്രണ്ട് ഡോ. എൽസി ഫിലിപ്പിന്റെയും പീഡിയാട്രിക് സർജൻ ഡോ.
മാണി നൈനാന്റെയും നേതൃത്വത്തിൽ 5 കിടക്കകളുള്ള ഒരു വാർഡ് ഒരുക്കിയാണ് തുടക്കം. 50 വർഷം പിന്നിടുമ്പോൾ വർഷം 1.5 ലക്ഷം ഒപിയിൽ ചികിത്സിക്കാനും 10,000 കുട്ടികളെ കിടത്തി ചികിത്സിക്കാനുമാവുന്ന രീതിയിൽ വളർന്നു.
170 കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള കിടക്കകൾ, 15 കിടക്കകളുള്ള പീഡിയാട്രിക് ഐസിയു, 5 കിടക്കകൾ വീതമുള്ള ഹൈ ഡിപ്പന്റൻസി യൂണിറ്റ്, നവജാത ശിശുക്കൾക്കുള്ള ഐസിയു, സർജിക്കൽ ഐസിയു എന്നിവയും ആശുപത്രിയുടെ സൗകര്യങ്ങൾ.
3 മെഡിസിൻ യൂണിറ്റുകൾ, ഒരു സർജറി യൂണിറ്റ്, ഒരു നിയോനേറ്റോളജി യൂണിറ്റ് എന്നിവ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു.
പീഡിയാട്രിക് ന്യൂറോളജി, ഹൈറിസ്ക് നവജാത ശിശു ക്ലിനിക് എൻഡോക്രൈനോളജി, ആസ്മ ക്ലിനിക്, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് കാർഡിയോളജി, ജനറ്റിക്സ്, ട്രൈസോമ്നിയ എന്നിവയ്ക്കായി പ്രത്യേക ക്ലിനിക്കുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ലബോറട്ടറി, എക്സ്റേ, അൾട്രാ സൗണ്ട് സ്കാനിങ്, എച്ച്എഫ്എൻസി സംവിധാനം (ഹൈ ഫ്ലോ നേസൽ കാനുല– ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഓക്സിജൻ കൊടുക്കുന്നതിനുള്ള സംവിധാനം) എന്നിവയും കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കാനായി ആശുപത്രിയിൽ സജ്ജം.
3 പ്രഫസർമാരും 3 അസോഷ്യേറ്റ് പ്രഫസർമാരും 5 അസിസ്റ്റന്റ് പ്രഫസർമാരും 30 പിജി ഡോക്ടർമാരും ചേർന്നാണ് ചികിത്സകൾ ഏകോപിപ്പിക്കുന്നത്. കോട്ടയം ജില്ലയ്ക്കു പുറമേ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ളവരുടെയും പ്രധാന ആശ്രയം ഈ ആശുപത്രി തന്നെ.
അണുക്കൾക്ക് ഇവിടെ പ്രവേശനമില്ല !
∙ ബയോഫയർ സംവിധാനമുള്ള കേരളത്തിലെ സർക്കാർ മേഖലയിലെ ഏക കുട്ടികളുടെ ആശുപത്രി. വളരെ പെട്ടെന്ന് അണുബാധ കണ്ടുപിടിക്കുന്നതിനുള്ള ഉപകരണമാണിത്.
ബാക്ടീരിയയും വൈറസും ഉൾപ്പെടെ മുഴുവൻ സൂഷ്മാണുക്കളെയും പെട്ടെന്ന് കണ്ടെത്താം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

