മസ്കത്ത്: ഒമാനില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തു. അൽ ദാഹിറ ഗവര്‍ണറേറ്റിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടിയത്.
പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കൂടാതെ രാജ്യത്തെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതായും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അൽ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തിൽ നിന്നാണ് അഞ്ചു പ്രവാസികളെയും അൽ ദഖിലിയ ഗവർണറേറ്റ് പൊലീസ് കമാൻഡ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരായ നിയമ നടപടികൾ പൂർത്തീകരിച്ചുവരുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അൽ ദഖിലിയ ഗവർണറേറ്റിൽ ഏഷ്യൻ പൗരത്വമുള്ള മൂന്നു സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന കേസില്‍ തന്നെയാണ് ഈ മൂന്ന് സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ വിദേശ കുടിയേറ്റ സ്ഥിര താമസനിയമം ലംഘിച്ചതിനെതിരെയും റോയൽ ഒമാൻ പൊലീസ് ഇവർക്കെതിരെ കേസ് എടുത്തിരുന്നു.
വ്യാപക പരിശോധനയില്‍ കുടുങ്ങിയത് നിയമലംഘകരായ 248 പ്രവാസികള്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ 248 പ്രവാസികള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് വിവിധ രാജ്യക്കാരായ ഇവരെ പിടികൂടിയത്. നിയമലംഘകരും വിവിധ പ്രദേശങ്ങളില്‍ താമസ മാനദണ്ഡങ്ങളും ലംഘിച്ച പ്രവാസികളുമാണ് പിടിയിലായത്.
ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍, മുബാറക് അല്‍ കബീര്‍, അല്‍ അഹ്മദി, ഹവല്ലി, ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പ്രവാസികള്‍ അറസ്റ്റിലായത്. ജലീബ് അല്‍ ഷുയൂഖില്‍ മദ്യവില്‍പ്പന കേസിലുള്‍പ്പെട്ടവരും അറസ്റ്റിലായവരിലുണ്ട്. പ്രാദേശികമായി നിര്‍മ്മിച്ച മദ്യക്കുപ്പികളുമായാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Sep 12, 2023, 10:23 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]