നാദാപുരം∙ റിട്ടേണിങ് ഓഫിസറായ പഞ്ചായത്ത് സെക്രട്ടറി എം.പി.റെജുലാൽ വോട്ടർ പട്ടികയിൽനിന്ന് യഥാർഥ വോട്ടർമാരെ അടക്കം നീക്കം ചെയ്യാൻ ശ്രമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലിയുടെ പരാതി. പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തി അർഹരല്ലാത്തവരെ വോട്ടർമാരാക്കാൻ പ്രസിഡന്റ് മുഹമ്മദലിയും സംഘവും ശ്രമിക്കുന്നെന്ന് എൽഡിഎഫിനും പരാതി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള വോട്ടർ പട്ടികയിലെ ചേർക്കലും തള്ളലും പഞ്ചായത്ത് ഓഫിസിൽ ഇന്നലെ പ്രക്ഷുബ്ധ രംഗങ്ങൾ സൃഷ്ടിച്ചു.
സംഘർഷമായതോടെ പൊലീസ് എത്തി.
വോട്ടർമാർക്ക് നിയമപരമായി നൽകേണ്ട നോട്ടിസ് പോലും നൽകാതെ സെക്രട്ടറി കൂട്ടമായി വോട്ടുകൾ തള്ളാൻ നീക്കം നടത്തിയെന്നാണ് യുഡിഎഫിന്റെ പരാതി.
സർവകക്ഷി യോഗ തീരുമാനത്തിനു വിരുദ്ധമായാണ് സെക്രട്ടറിയുടെ നീക്കമെന്നും ഇത് അനുവദിക്കാനാകില്ലെന്നുമായിരുന്നു യുഡിഎഫ് നിലപാട്. ഈ തർക്കം ജനപ്രതിനിധികൾ അടക്കമുള്ളവരുമായും വാക്കേറ്റത്തിന് വഴിയൊരുക്കിയതോടെയാണ് പൊലീസ് ഇടപെട്ടത്.
ഒടുവിൽ വോട്ട് തള്ളൽ ഇന്നലെ നിർത്തി വച്ചു. യുഡിഎഫിനു ഭൂരിപക്ഷമുള്ള വാർഡുകളിൽ റിട്ടേണിങ് ഓഫിസറെ ഉപയോഗപ്പെടുത്തി കൃത്രിമം നടത്താനാണു നീക്കമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി കുറ്റപ്പെടുത്തി. വോട്ടു ചേർക്കുന്നതിന് 3 തവണ ഹിയറിങ്ങിന് ഹാജരായ വനിതാ വോട്ടർക്ക് പോലും രസീത് നൽകുകയോ വോട്ട് ചേർക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്നും കുറ്റപ്പെടുത്തി. ഇന്നും ഹിയറിങ് തുടരുമെന്നിരിക്കെ പൊലീസ് കാവലിലായിരിക്കും നടപടിക്രമങ്ങൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

