ഇരിട്ടി ∙ എടൂരിൽ ആറളം പഞ്ചായത്ത് ഓഫിസിൽ വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനെച്ചൊല്ലി സംഘർഷം. ആറളം പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റതായി പരാതി.
എൽഡിഎഫ് പ്രവർത്തകരായ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, വൈസ് പ്രസിഡന്റ് കെ.ജെ.ജെസിമോൾ, പഞ്ചായത്ത് അംഗം ഷീബ രവി, രജനി എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും യുഡിഎഫ് പ്രവർത്തകരായ പൊയിലൻ യസീദ്, കണ്ണിപ്പൊയിൽ റാഫി എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പഞ്ചായത്ത് ഓഫിസിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഏറ്റമുട്ടലിൽ കലാശിക്കുകയുമായിരുന്നു. പൂതക്കുണ്ട് വാർഡിലെ വോട്ട് തള്ളിയതു ചേർക്കുന്നതുമായി ബന്ധപ്പെട്ട
പ്രശ്നമാണു സംഘർഷത്തിലേക്കെത്തിയത്. സംഘർഷത്തിനു പിന്നാലെ എടൂരിലെ കോൺഗ്രസ് ഓഫിസിലേക്ക് എൽഡിഎഫ് പ്രവർത്തകർ അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്.
സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ എടൂർ ടൗണിൽ പ്രകടനം നടത്തി.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം: യുഡിഎഫ്
പരാജയ ഭീതിപൂണ്ട
എൽഡിഎഫ് ആറളത്ത് അക്രമവും ഭീതിയും പരത്തി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢ ശ്രമമാണു നടത്തുന്നതെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് അകാരണമായി പുറത്താക്കപ്പെട്ട
യഥാർഥ വോട്ടർമാർ വീണ്ടും അപേക്ഷ നൽകി വോട്ട് ചേർക്കുന്നതു തടയാനുള്ള ശ്രമമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷിന്റെ നേതൃത്വത്തിൽ എൽഡിഎഫ് പ്രവർത്തകർ നടത്തിയതെന്നു യുഡിഎഫ് നേതാക്കളായ വി.ടി.തോമസ്, കെ.വേലായുധൻ, സാജു യോമസ്, അജ്മൽ ആറളം, ജോസ് അന്ത്യാംകുളം എന്നിവർ ആരോപിച്ചു.
മനഃപൂർവം സംഘർഷമുണ്ടാക്കി: എൽഡിഎഫ്
ആറളം പഞ്ചായത്തിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ഹിയറിങ്ങിൽ കോൺഗ്രസ് പ്രവർത്തകർ മനഃപൂർവം സംഘർഷം ഉണ്ടാക്കി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷിനെ മർദിക്കുകയായിരുന്നെന്ന് എൽഡിഎഫ് ആറളം പഞ്ചായത്ത് കമ്മിറ്റി.
രേഖകൾ പരിശോധിച്ചു നടപടി സ്വീകരിക്കാൻ പറഞ്ഞപ്പോൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ആക്രമിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നു എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

