മാനന്തവാടി: വയനാട് ജില്ലയില്‍ വീണ്ടും വന്‍തോതില്‍ രേഖകളില്ലാത്ത പണം പിടികൂടി. തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് 86,58,250 രൂപ പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് പണം കടത്തുകയായിരുന്ന മഹാരാഷ്ട്ര സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലെ യാത്രക്കാരായിരുന്നു ഇവർ.
മഹാരാഷ്ട്ര സംഗ്ലി സ്വദേശികളായ സാങ്കേത് തുക്കാറാം നിഗം (24), ഉമേഷ് പട്ടേൽ (25) എന്നിവരാണ് പിടിയിലായത്. പണം കൊണ്ടുപോകുന്നതിനാവശ്യമായ രേഖകളൊന്നും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത തുക തുടര്‍നടപടികള്‍ക്കായി ആദായനികുതി വകുപ്പിന് കൈമാറി. ഈ മാസം ജില്ലയിൽ ഇത് രണ്ടാം തവണയാണ് എക്സൈസ് സംഘം രേഖകളില്ലാത്ത പണം പിടികൂടുന്നത്.
എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ബൈജു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.
ജോണി, അരുണ്‍ പ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജേഷ് കെ. തോമസ്, ബി.
സുദിപ്, ഡ്രൈവര്‍ ഷിംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. newskerala.net
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

