തൃക്കരിപ്പൂർ ∙ തകർന്നുവീണ മുറിക്കത്ത് ചരൽ മണ്ണിലും മരഉരുപ്പടികൾക്കും ഇടയിൽ കുടുങ്ങിയ വയോധികനു പഞ്ചായത്ത് അംഗത്തിന്റെ സമയോചിത ഇടപെടൽ ജീവൻ തിരിച്ചു നൽകി. ബീരിച്ചേരി സി.കെ റോഡിനു സമീപം താമസിക്കുന്ന എം.ബി.അബ്ദുൽ റഹീമാ(78) ണ് കഴിഞ്ഞദിവസം അപകടത്തിൽ പെട്ടത്. ഉച്ചഭക്ഷണം കഴിച്ച് വീടിന്റെ പഴയ മുറിയിൽ വിശ്രമിച്ചിരുന്ന അബ്ദുൽ റഹീമിന്റെ ദേഹത്തേക്ക് വീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നു വീഴുകയായിരുന്നു.
തലയും മറ്റും തകർന്നു വീണ ചരലിനും മണ്ണിനും മറ്റും ഇടയിലായി.
വീട്ടിലെ സ്ത്രീകളുടെ കൂട്ട നിലവിളിക്കിടയിൽ എത്തിയ പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി ഞൊടിയിടൽ രക്ഷാപ്രവർത്തനം നടത്തി. മണ്ണിൽ പുതഞ്ഞ അബ്ദുൽ റഹീമിനെ അവിടെയുണ്ടായിരുന്നവരുടെ സഹായത്തോടെ വീടിന്റെ ഹാളിലേക്ക് മാറ്റി സിപിആർ നൽകി.
അബോധാവസ്ഥയിലായിരുന്ന റഹീമിനു ശ്വാസം തിരികെ ലഭിച്ചു. തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാരിയെല്ലിനും തലയ്ക്കും കഴുത്തിനും സാരമായി പരുക്കുണ്ട്. ആശുപത്രി ചികിത്സയിൽ കഴിയുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

