ചെങ്ങന്നൂർ ∙ എംസി റോഡിലെ പ്രധാനകവലകളിൽ സീബ്ര വരകൾ ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർ ദുരിതത്തിൽ. നന്ദാവനം, ബഥേൽ തുടങ്ങിയിടങ്ങളിലെല്ലാം വരകൾ മാഞ്ഞനിലയിലാണ്. ശബരിമല തീർഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി.
പതിനായിരക്കണക്കിനു തീർഥാടകരെത്തും. തിരക്കുകൂടാനും റോഡുകുറുകെ കടക്കാൻ കൂടുതൽ പ്രയാസമാകുകയും ചെയ്യും.
സീബ്രാവരകൾ ഇല്ലാത്തയിടങ്ങളിൽ വാഹനങ്ങളുടെ ഡ്രൈവർമാർ വേഗം കുറയ്ക്കാൻ തയറാകാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സാഹസികമായാണ് റോഡ് കുറുകെ കടക്കുന്നത്.
മണ്ഡലകാലത്ത് റോഡിലെ വാഹനങ്ങളുടെ എണ്ണവും വൻതോതിൽ വർധിക്കും. ശബരിമലപ്പാത ആയതിനാലും നഗരം പ്രധാന ഇടത്താവളമായതിനാലും മറ്റിടങ്ങളെക്കാൾ കൂടുതൽ വാഹനങ്ങൾ ചെങ്ങന്നൂരിലെത്തും.
ഇതരസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെയുള്ളവ നിരത്തിലെത്തുന്നതോടെ റോഡ് കുറുകെ കടക്കാൻ കാൽനടയാത്രക്കാർ പാടുപെടും. സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ സീബ്രാവരകൾ മാഞ്ഞുപോയ സ്ഥലങ്ങളിൽ വേഗം കുറയ്ക്കണമെന്നില്ലെന്നതും അപകടസാധ്യത ഉയർത്തുന്നു. അടിയന്തരമായി നഗരത്തിലെയെങ്കിലും പ്രധാന കവലകളിൽ സീബ്രാ വരകൾ വേണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

