മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്ന അവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്.
കൃത്യമായ ഭക്ഷണത്ത് ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായതും മിതമായതുമായ ഭക്ഷണങ്ങൾ ക്യത്യം അളവിൽ കഴിക്കുകയും ചെയ്യുന്നത് പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യമാണ്. കൊഴുപ്പും കലോറിയും കുറവുള്ളതും സ്വാഭാവികമായി പോഷകങ്ങളാൽ സമ്പുഷ്ടവുമായ പോഷകസമൃദ്ധമായ ഭക്ഷണമായിരിക്കണം പ്രമേഹബാധിതർ കഴിക്കേണ്ടത്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അവശ്യ ഘടകങ്ങളാണ്.
നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സുസ്ഥിരമായി നിലനിർത്തുന്നത് നിർണായകമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ആരോഗ്യത്തിന് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക ചെയ്യും. പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതിനെ കുറിച്ച് പോഷകാഹാര വിദഗ്ധൻ ലവ്നീത് ബത്ര പറയുന്നു.
1. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. കാരണം അവ കൂടുതൽ സാവധാനത്തിൽ ദഹിപ്പിക്കപ്പെടുന്നു. ഇത് ക്രമേണ ഗ്ലൂക്കോസ് രക്തപ്രവാഹത്തിലേക്ക് വിടുന്നതിന് കാരണമാകുന്നു.
2. ഇൻസുലിൻ എന്ന ഹോർമോണിലേക്ക് കോശങ്ങളുടെ സംവേദനക്ഷമത വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവ് നിയന്ത്രിക്കാൻ വ്യായാമം സഹായിക്കുന്നു.
3. നാരുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. കാരണം ഇത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുന്നു. മാത്രമല്ല, സുസ്ഥിരമായ ഊർജ്ജ നില നൽകുന്നു.
4. ക്രോമിയം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. കാരണം അവ കാർബോഹൈഡ്രേറ്റ് മെറ്റബോളിസത്തിലും ഇൻസുലിൻ സംവേദനക്ഷമതയിലും ഒരു പങ്ക് വഹിക്കുന്നു.
5. കറുവപ്പട്ട, ഉലുവ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഈ സുഗന്ധവ്യഞ്ജനങ്ങൾ ഇൻസുലിൻ സംവേദനക്ഷമതയെ സഹായിക്കുന്നു.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]