അധ്യാപക ഒഴിവ്:
ആറളം ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി അറബിക് തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 10ന് 10.30ന് സ്കൂളിൽ നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ രേഖകളുമായി ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. പള്ളിക്കുന്ന് ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിൽ 10ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും.
ഭിന്നശേഷി സംവരണം: കൂടിക്കാഴ്ച 10നും 11നും
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ നിയമനം നടപ്പാക്കുന്നതിനായി പ്രസിദ്ധീകരിച്ച ലിസ്റ്റിൽപെട്ട ഉദ്യോഗാർഥികളുടെ നേരിട്ടുള്ള കൂടിക്കാഴ്ചയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധനയും 10 (എച്ച്എസ്ടി, യുപിഎസ്ടി, എൽപിഎസ്ടി ), 11 (മറ്റുള്ളവർ) തീയതികളിൽ കണ്ണൂർ ഗവ.
ടിടിഐ ഫോർ മെന്നിൽ നടക്കും. https://samanwaya.kite.kerala.gov.in, 9447739848
എൽഎൽഎം ബിരുദധാരികൾക്ക് നിയമനം
കണ്ണൂർ ∙ പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു.
എൽഎൽഎം ബിരുദധാരികൾക്ക് 10നു 11ന് പാലയാട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ഹോട്ടൽ ആൻഡ് കേറ്ററിങ് ടെൻഡക് എക്സ്പോ 11 മുതൽ
കണ്ണൂർ ∙ കേരള കേറ്ററേഴ്സ് അസോസിയേഷൻ (കെസിഎ) അങ്കമാലി അഡ്ലക്സ് കൺവൻഷൻ സെന്ററിൽ 11, 12, 13 തീയതികളിൽ നടത്തുന്ന ഹോട്ടൽ ആൻഡ് കേറ്ററിങ് ടെൻഡക് എക്സ്പോയിൽ ജില്ലയിലെ 100 കേറ്ററേഴ്സ് പങ്കെടുക്കും. ആകെ 30,000 പ്രഫഷനലുകൾ പങ്കെടുക്കുമെന്ന് കെസിഎ ജില്ലാ പ്രസിഡന്റ് സാജു വാകാനിപ്പുഴ, എം.ആർ.റഷീദ്, സി.എം.മഹ്റൂഫ്, ബിജു കുണ്ടത്തിൽ എന്നിവർ അറിയിച്ചു.
കമ്യൂണിറ്റി ആർട്ട് പരിശീലന ക്യാംപ്
മണത്തണ ∙ ല ആർട്ട് ഫെസ്റ്റ് ടീമിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റി ആർട്ട് പരിശീലന ക്യാംപ് നവംബർ 29, 30 തീയതികളിൽ മണത്തണ കോട്ടക്കുന്നിൽ നടത്തും.
എബിസി ആർട്ട് റൂം, കൊച്ചി ബിനാലെ ഫൗണ്ടേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിക്കുന്നത്. 12 വയസ്സിന് മുകളിൽ പ്രായമുള്ള കലാഭിമുഖ്യമുള്ള ആർക്കും പങ്കെടുക്കുന്നതിനാണ് സമൂഹ കലാവിഷ്കാര ക്യാംപ് ഒരുക്കുന്നത്. പ്രശസ്തരും പ്രഗത്ഭരുമായ കലാകാരന്മാർക്കൊപ്പം ഒത്തുചേർന്ന് കലാവിഷ്കാരം നടത്തിയും ആശയവിനിമയങ്ങൾ നടത്തിയും വിവിധ പ്രായത്തിലുള്ളവർ ഒത്തു ചേരുന്നതാണ് ക്യാംപ്.
45 പേർക്കാണ് പങ്കെടുക്കാൻ അവസരം. എബിസി ആർട്ട് റൂം ഡയറക്ടർ ബ്ലെയ്സ് ജോസഫും സംഘവുമാണു ക്യാംപ് ഒരുക്കുന്നത്.
ചിത്രരചന, ശിൽപ നിർമാണം, കരകൗശല വസ്തുക്കളുടെ നിർമാണം, ഡിജിറ്റൽ ആർട്ട് തുടങ്ങി കലയുടെ വിവിധ മേഖലകളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. 7012376133
കളരിപ്പയറ്റ് ചാംപ്യൻഷിപ് നാളെ
കണ്ണൂർ ∙ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ കളരിപ്പയറ്റ് ചാംപ്യൻഷിപ് നാളെ ചാല ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 8ന് തുടങ്ങും. സൂപ്പർ കിഡ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ സൂപ്പർ സീനിയർ, വെറ്ററൻ വിഭാഗങ്ങളിലാണു മത്സരം.
രാവിലെ 9ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ചെയർമാൻ കുന്നരു ഗംഗാധരൻ ഗുരുക്കൾ, ജില്ലാ ജനറൽ സെക്രട്ടറി കോട്ടൂർ പ്രകാശൻ ഗുരുക്കൾ, ജില്ലാ ട്രഷറർ പ്രസാദ് ഗുരുക്കൾ, വൈസ് പ്രസിഡന്റ് വിജയ് ഗുരുക്കൾ വിളമന എന്നിവർ അറിയിച്ചു.
ചിത്രരചനാ മത്സരം നാളെ
കണ്ണൂർ ∙ ശിശുദിനാചരണത്തിന്റെ ഭാഗമായി ചിറക്കൽ ശ്രീമംഗലം സേവാകേന്ദ്രം കുട്ടികൾക്കായി നാളെ ചിത്രരചനാ മത്സരം നടത്തുന്നു. എൽപി, യുപി, ഹൈസ്കൂൾ, പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ സ്നേഹം, സൗഹൃദം, സേവനം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് വിഷയം.
7510889111, 9947276162.
സൗജന്യ മെഡിക്കൽ ക്യാംപ്
മമ്പറം ∙ പറമ്പായി ഗാന്ധി സ്മാരക വിജ്ഞാന കേന്ദ്രം 59ാം വാർഷികാഘോഷം സ്നേഹോത്സവം – 25ന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 2026 ജനുവരി 10വരെ നടക്കുന്ന ആഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയുടെ സഹകരണത്തോടെ നാളെ കാലത്ത് 9.30 മുതൽ 1വരെ പറമ്പായി ശിവപ്രകാശം യുപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തുന്നു.കണ്ണൂർ കോർപറേഷൻ മുൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ക്യാംപ് ഉദ്ഘാടനം ചെയ്യും. റജിസ്ട്രേഷന്: 8086814689, 9605834525.
നീന്തൽ പരിശീലനം
മമ്പറം ∙ ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ സ്വിമ്മിങ് അക്കാദമിയിൽ 10 മുതൽ നീന്തൽ പരിശീലനം ആരംഭിക്കും.
9562201322.
വൈദ്യുതി മുടക്കം
കണ്ണൂർ∙ ട്രാൻസ്ഗ്രിഡ് പ്രവൃത്തിയുടെ ഭാഗമായി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പഴയങ്ങാടി, ഏഴിമല സബ്സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിതരണം നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ. കണ്ണൂർ ∙ മാർക്കറ്റ്, കെ.പി റോഡ്, രാജീവ് നഗർ, അഴീക്കോടൻ റോഡ്, മടപ്പള്ളി റോഡ് 9–6
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

