കുമളി∙ ശബരിമല തീർഥാടകർ എത്താൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പ്രധാന ഇടത്താവളങ്ങളിൽ ഒന്നായ കുമളിയിൽ ഒരുക്കങ്ങൾ മന്ദഗതിയിൽ. പഞ്ചായത്ത് ചില നടപടികൾ തുടങ്ങിയതല്ലാതെ മറ്റ് വകുപ്പുകൾ വേണ്ടത്ര ഗൗരവം ഇക്കാര്യത്തിന് നൽകിയിട്ടില്ല.
ദേശീയപാത വിഭാഗം റോഡിലെ കുഴികൾ താൽക്കാലികമായി അടയ്ക്കുന്നുണ്ട്. എന്നാൽ കുമളി ടൗണിലെ നടപ്പാതയിൽ ഓടയുടെ മുകളിൽ അപകടകരമായി ഇളകി കിടക്കുന്ന സ്ലാബുകൾ പുന:സ്ഥാപിക്കാൻ യാതൊരും നടപടിയും സ്വീകരിച്ചിട്ടില്ല.
ശക്തമായ മഴ ടൗണിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായപ്പോൾ ഓടയുടെ സ്ലാബ് പൊട്ടിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കിയതാണ്.
ഈ സ്ലാബുകളും ഈ ഭാഗത്തെ ഓടയും ഇപ്പോൾ കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയാണ്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വിരിപ്പന്തൽ, ശുചിമുറികൾ, വഴിവിളക്കുകൾ, ശുദ്ധജലം തുടങ്ങിയവ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഒരുക്കേണ്ടത്.
ഇക്കാര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കുമളി ടൗണിൽ ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് തീർഥാടക വാഹനങ്ങൾക്കു വേണ്ടി തുറന്നു കൊടുക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം നടന്ന സർവകക്ഷി യോഗത്തിൽ ഉയർന്നിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ ജില്ലാ കലക്ടറുടെ ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ കുമളി ടൗൺ ഗതാഗതക്കുരുക്കിൽ വലയും.
കെഎസ്ആർടിസി 17 ബസുകൾ ശബരിമല തീർഥാടകർക്ക് സ്പെഷൽ സർവീസിനായി പൂൾ ചെയ്തിട്ടുണ്ട്.
തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ എത്തുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. വാട്ടർ അതോറിറ്റിയാണ് ശുദ്ധജല ലഭ്യത ഉറപ്പാക്കേണ്ടത്. നിലവിൽ നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.
അടുത്ത നാളിൽ ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ ആഴ്ചകളോളം ജലവിതരണം തടസ്സപ്പെട്ടിരുന്നു. കാര്യക്ഷമമായ ഇടപെടൽ ഉദ്യോഗസ്ഥർ നടത്തിയില്ലെങ്കിൽ സ്ഥിതി സങ്കീർണമാകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

