പെരിങ്ങോട്ടുകുറിശ്ശി ∙ പരുത്തിപ്പുള്ളി – തോട്ടക്കര തോട്ടുപാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ കിഫ്ബി ഫണ്ടിൽ നിന്ന് 1.22 കോടി രൂപ അനുവദിച്ചു. അപ്രോച്ച് റോഡ് നിർമാണത്തിനാണു തുക വിനിയോഗിക്കുക. പാലത്തിന്റെ നിർമാണം പൂർത്തിയാക്കി വർഷങ്ങൾ പിന്നിട്ടെങ്കിലും അപ്രോച്ച് റോഡിന്റെ പണി നടക്കാത്തതിനാലാണ് ഗതാഗതത്തിനു തുറന്നുകൊടുക്കാൻ കഴിയാതായത്. വൈദ്യുതി ലൈനും മാറ്റേണ്ടതുണ്ട്. പെരിങ്ങോട്ടുകുറിശ്ശിയിൽ നിന്ന് കുത്തനൂർ ഭാഗത്തേക്കുള്ള എളുപ്പവഴിയാണ്.
പദ്ധതി നിർമാണം പൂർത്തിയാകുന്നതോടെ ഇപ്പോൾ ജനങ്ങൾ നേരിടുന്ന യാത്രാദുരിതത്തിനു പരിഹാരമാകും. പാടശേഖരങ്ങൾക്കും ഏറെ പ്രയോജനം ലഭിക്കും.
കാർഷികയന്ത്രങ്ങൾ വയലുകളിൽ ഇറക്കാനും നെല്ല് കയറ്റി പോകാനും റോഡ് ഉപകരിക്കും. പെരിങ്ങോട്ടുകുറിശ്ശി, കോട്ടായി, കുത്തനൂർ, മാത്തൂർ പഞ്ചായത്തുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
പകുതിയിൽ മുടങ്ങിക്കിടന്നിരുന്ന പദ്ധതിക്ക് പി.പി.സുമോദ് എംഎൽഎയുടെ പ്രത്യേക ഇടപെടലിലാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

