ഗോള്‍ഡ് കോസ്റ്റ്: ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഓസീസ് ടീമിൽ നാല് മാറ്റങ്ങളുണ്ട്.
ആദം സാംപ, ഗ്ലെന്‍ മാക്സ്വെല്, ജോഷ് ഫിലിപ്പ്, ബെൻ ഡ്വാർഷുയിസ് എന്നിവർ ടീമിൽ ഇടംനേടിയപ്പോൾ ഓപ്പണർ ട്രാവിസ് ഹെഡ്, ഷോൺ ആബട്ട് എന്നിവർ പുറത്തായി. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ഇന്ത്യൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല.
ആദ്യ മത്സരം മഴയെടുത്ത പരമ്പരയിൽ, രണ്ടാം മത്സരം ഓസ്ട്രേലിയയും മൂന്നാം മത്സരം ഇന്ത്യയും ജയിച്ചതോടെ നിലവിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ് (1-1). വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മോശം ഫോമാണ് ഇന്ത്യക്ക് ആശങ്ക.
ഗിൽ ടീമിലെത്തിയതോടെ ഓപ്പണിംഗ് സ്ഥാനവും പിന്നീട് ടീമിലെ ഇടവും സഞ്ജു സാംസണ് നഷ്ടമായിരുന്നു. എന്നാൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് 57 റൺസ് നേടാൻ മാത്രമേ ഗില്ലിന് സാധിച്ചുള്ളൂ.
ഓപ്പണർ അഭിഷേക് ശർമ്മയുടെ പ്രകടനം ഇന്ത്യക്ക് നിർണായകമാകും. സൂര്യകുമാർ യാദവ്, തിലക് വർമ്മ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ്മ എന്നിവരടങ്ങുന്നതാണ് ഇന്ത്യൻ ബാറ്റിംഗ് നിര.
ശിവം ദുബെയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡിയെ പരിഗണിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും, വിജയിച്ച ടീമിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. അർഷ്ദീപ് സിംഗ് ടീമിൽ തിരിച്ചെത്തിയതോടെ ഇന്ത്യൻ ബൗളിംഗ് നിര കൂടുതൽ ശക്തമായി.
ഓസ്ട്രേലിയൻ നിരയിൽ ട്രാവിസ് ഹെഡിന് പകരം മാറ്റ് ഷോർട്ട് ആവും ക്യാപ്റ്റൻ മിച്ചൽ മാർഷിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ബെൻ ഡ്വാർഷുയിസ്, സേവ്യർ ബാർട്ട്ലെറ്റ്, നഥാൻ എല്ലിസ്, ആദം സാംപ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജിതേഷ് ശർമ, ശിവം ദുബെ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര. പുതിയ കായിക വാർത്തകൾക്കായി newskerala.net സന്ദർശിക്കുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

