കൽപാത്തി ∙ കൽപാത്തിയോളം പ്രാധാന്യമുണ്ട് കൽപാത്തിപ്പുഴയ്ക്കും. എന്നിട്ടും കൽപാത്തിപ്പുഴയുടെ സംരക്ഷണത്തിനു നടപടിയില്ലെന്നു പരാതി. ഇത്തവണ രഥോത്സവത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കത്തിൽ പുഴയോരം ശുചീകരിക്കണമെന്നു ജില്ലാ കലക്ടർ നിർദേശിച്ചിട്ടുണ്ട്.
വർഷത്തിൽ പേരിനു മാത്രമായി ശുചീകരണം ഒതുങ്ങുന്നു.കൽപാത്തിപ്പുഴയുടെ സംരക്ഷണത്തിനു ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ കൽപാത്തി ചാപ്റ്റർ ചില പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.ഇത്തരം പദ്ധതികൾക്ക് അധികൃതരുടെ ഭാഗത്തു നിന്നു മതിയായ പ്രോത്സാഹനം ലഭിക്കുന്നില്ല.
കെ.ശങ്കരനാരായണൻ പാലക്കാട് എംഎൽഎയായിരുന്നപ്പോൾ കൽപാത്തിപ്പുഴ നടന്നുകാണത്തക്ക വിധത്തിൽ പുഴയോരം നടപ്പാത സഹിതം നവീകരിച്ചിരുന്നു.
കുട്ടികൾക്കായി ചെറിയ പാർക്കും സജ്ജമാക്കിയിരുന്നു. പിന്നീട് അത് വേണ്ടത്ര പരിചരണമില്ലാതെ നശിച്ചു.
പിന്നീടു ജനപ്രതിനിധികളും കൽപാത്തിപ്പുഴയോര നവീകരണ പദ്ധതിക്കു പ്രാധാന്യം നൽകിയില്ല.കൽപാത്തിപ്പുഴ നടപ്പാതയിൽ മതിലിന്റെ ഒരു വശം ഈ മഴക്കാലത്തു തകർന്നുവീണു. ഇതുവരെ അതു പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല.
നടപ്പാതയും തകർന്നുകിടക്കുകയാണ്. പലയിടത്തും കൈവരികൾ ഇല്ല.കൽപാത്തിപ്പുഴയോരം നവീകരിക്കാൻ സമഗ്ര പദ്ധതി വേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

