ഇന്ന്
∙ നവംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നു
∙ സംസ്ഥാനത്ത് പൊതുവേ പ്രസന്നമായ കാലാവസ്ഥ. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
വൈദ്യുതി പ്രവഹിക്കും
മണ്ണാർക്കാട്∙ മണ്ണാർക്കാട് 110 കെവി സബ് സ്റ്റേഷനിൽ നിന്നു കോടതിപ്പടി വരെ പുതുതായി സ്ഥാപിച്ച എച്ച്ടിഎബിസി ഫീഡറിൽ ഇന്നു രാവിലെ 10.30ന് വൈദ്യുതി പ്രവഹിക്കും.
ഈ ഭാഗങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ 9496010114, 9496010115 എന്നീ നമ്പറുകളിൽ അറിയിക്കണമെന്നും കെഎസ്ഇബി അസി. എൻജിനീയർ അറിയിച്ചു.
മ്യൂസിക് അധ്യാപക ഒഴിവ്
കാഞ്ഞിരപ്പുഴ ∙ പൊറ്റശ്ശേരി ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി, എച്ച്എസ്ടി മ്യൂസിക് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച 6നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
നഴ്സിങ് ഓഫിസർ നിയമനം
കോങ്ങാട് ∙ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ നഴ്സിങ് ഓഫിസർ നിയമനം നടത്തും.
യോഗ്യത ജിഎൻഎം / ബിഎസ്സി നഴ്സിങ്. കൂടിക്കാഴ്ച 7ന് രാവിലെ 10ന്.
ലാബ് ടെക്നീഷ്യൻ ഒഴിവ്
പട്ടാമ്പി ∙ വല്ലപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ഡിഎംഎൽടി / ബിഎസ്സി എംഎൽടിയും പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുമാണ് യോഗ്യത. ഇന്നു 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്നു മെഡിക്കൽ ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

