മറയൂർ ∙ ചിന്നാർ – മറയൂർ റോഡിൽ കഴിഞ്ഞ ദിവസം അർധരാത്രി ഒറ്റയാൻ വഴിമുടക്കി റോഡിൽ നിലയുറപ്പിച്ചത് രണ്ടു മണിക്കൂർ ഗതാഗതക്കുരുക്കിന് ഇടയാക്കി. ആളാംപെട്ടി ജെല്ലിമലയിലാണ് ഒറ്റയാൻ പുലർച്ചെ 2 മുതൽ 4 വരെ നടുറോഡിൽനിന്ന് പിന്മാറാതെ നിന്നത്. തുടർന്ന് 4.10ന് ഒരു വശത്തേക്കു മാറിനിന്നതോടെയാണു വാഹനങ്ങൾ കടന്നുപോയത്. കെഎസ്ആർടിസിയും വിനോദസഞ്ചാരികളുടെ വാഹനങ്ങളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഈ സമയത്ത് റോഡിൽ കുടുങ്ങിയത്.
അടുത്തയിടെയായി രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകൾ റോഡിന്റെ വശങ്ങളിൽ നിലയുറപ്പിക്കുന്നത് പതിവാണ്.
ഒരു വശം കുത്തനെയുള്ള ചെരിവും മറുവശത്ത് കുന്നിൻ ചെരിവും ആയതിനാൽ ഒറ്റയാന് കടന്നു ചെല്ലാൻ കഴിയാത്തതു കാരണമാണ് റോഡിൽ തന്നെ ഇവ നിലയുറപ്പിക്കുന്നത്. ഈ സമയത്ത് വനപാലകരോ, ആർആർടി ടീമോ സഹായത്തിനായി എത്താറില്ലെന്നു യാത്രക്കാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

