ഫറോക്ക്∙ നഗരസഭ ഓഫിസിനു സമീപം ലോറി താഴ്ചയിലേക്ക് മറിഞ്ഞ ഭാഗത്ത് റോഡിന്റെ പാർശ്വഭിത്തി അപകട നിലയിൽ.
കരിങ്കൽ കെട്ട് പൊട്ടി വേർപെട്ട ഇവിടെ ഏതുസമയവും കൂടുതൽ ഭാഗം ഇടിഞ്ഞു വീഴുമെന്ന നിലയാണ്.
നേരത്തേ ഭൂഗർഭ കേബിൾ സ്ഥാപിക്കാൻ റോഡ് തുളച്ച ഇവിടെ മണ്ണ് താഴ്ന്നു ഭിത്തിയിൽ വിള്ളലുണ്ടായിരുന്നു. ഏതാനും മാസം മുൻപ് പൊതുമരാമത്ത് അധികൃതർ ഭിത്തി അറ്റകുറ്റപ്പണികൾ നടത്തിയ ഭാഗത്താണ് വീണ്ടും ഇടിഞ്ഞു വീണത്.
മഴ പെയ്താൽ കൂടുതൽ ഭാഗം ഇടിയുമെന്നതു സമീപത്തെ മറ്റു 2 വീടുകൾക്കും ഭീഷണിയാണ്. 70 മീറ്ററോളം റോഡിന്റെ പാർശ്വഭിത്തി പുതുക്കിപ്പണിയേണ്ടതുണ്ട്.
വിവരം അറിഞ്ഞ് മരാമത്ത് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. അടിയന്തര അറ്റകുറ്റപ്പണി നടത്തുന്നതിനു എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുമെന്നും ഭിത്തി ഇടിഞ്ഞ ഭാഗത്ത് വീണ്ടും അപകടങ്ങൾ ഇല്ലാതാക്കാൻ താൽക്കാലിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നും പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

