അരൂർ∙ ഉയരപ്പാത നിർമാണ മേഖലയിൽ ഇന്നലെ വൈകിട്ട് 5ന് തുടങ്ങിയ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം അരൂർ പള്ളി ബൈപാസ് ജംക് ഷൻ, കുമ്പള പാലം എന്നിവിടങ്ങളിൽ വാഹനങ്ങൾ നിശ്ചലമായി കിടന്നു. അരൂർ പെട്രോൾ പമ്പു മുതൽ അരൂർ കുമ്പളം ടോൾ പ്ലാസ വരെയും, ടോൾ പ്ലാസ മുതൽ അരൂർ ക്ഷേത്രം കവല വരെയും വാഹനങ്ങൾ കുരുക്കിൽപെട്ടു കിടന്നു.പൊലീസും മറ്റ് അധികാരികളും ഗതാഗതനിയന്ത്രണത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ദേശീയപാതയുടെ 2 വരിയിലൂടെ ഇരുഭാഗത്തേക്കും പോകുന്ന വാഹനങ്ങളും സ്റ്റേറ്റ് ഹൈവേയിലൂടെ ഇടക്കൊച്ചി പാലം കടന്നുവരുന്ന വാഹനങ്ങളും അരൂർ പള്ളി ബൈപാസ് ജംക്ഷനിൽ എത്തിയതോടെ വാഹനങ്ങൾ എങ്ങോട്ടും പോകാനാവാത്ത സ്ഥിതിയിലായി. മണിക്കൂറുകളോളം ഇഴഞ്ഞു നീങ്ങിയാണ് രാത്രി ഏറെ വൈകിയാണ് കുരുക്ക് അഴിഞ്ഞത്.
ഉയരപ്പാതയിലെ 1–ാം റീച്ചിലെ മേൽപാലത്തിന്റെ കോൺക്രീറ്റ് ജോലികളും അനുബന്ധ പ്രവൃത്തികളും അതിവേഗത്തിൽ നടക്കുന്നതിനാൽ അധികാരികൾ ജനങ്ങളുടെ ദുരിതങ്ങൾ അവഗണിക്കുകയാണെന്ന് യാത്രക്കാർ പറയുന്നു.ദേശീയപാതയിലെ കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി എടുത്തില്ലെങ്കിൽ നിയമപരമായ വഴികൾ തേടുമെന്ന് ആം ആദ്മി ജില്ലാ കൺവീനർ അൻവർ പാളയത്തിൽ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

