കോഴിക്കോട് ∙ പട്ടാളപ്പള്ളി ജംക്ഷൻ മുതൽ സെൻട്രൽ ലൈബ്രറി വരെ റോഡിൽ 200 മീറ്റർ നീളത്തിൽ പൂട്ടുകട്ട വിരിക്കുന്ന പ്രവൃത്തി തുടങ്ങി. ഇവിടെ ഓട
നവീകരണം, സ്ലാബ് സ്ഥാപിക്കൽ ഉൾപ്പെടെ 50 ലക്ഷം രൂപയാണ് കോർപറേഷൻ അനുവദിച്ചത്. മൂന്നാഴ്ചയ്ക്കകം പ്രവൃത്തി പൂർത്തിയാക്കുമെന്ന് കൗൺസിലർ എസ്.കെ.അബൂബക്കർ പറഞ്ഞു.പല ഭാഗത്തായി റോഡ് പൊട്ടി പൊളിഞ്ഞു ഗതാഗതം ദുഷ്കരമായിരുന്നു.
മഴ പെയ്താൽ വെള്ളക്കെട്ടും പതിവായിരുന്നു.
ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിൽ മലിന ജലം കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രക്കാർ ഉൾപ്പെടെ ഏറെ ബുദ്ധിമുട്ടിയിരുന്നു. എൽഐസി ബസ് കാത്തിരിപ്പു കേന്ദ്രം, ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസ് എന്നിവയ്ക്കു മുന്നിലെ കുഴികളിൽ ഇരുചക്ര വാഹനങ്ങൾ വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവങ്ങളും ഉണ്ടായിരുന്നു.
പ്രവൃത്തിയുടെ ഭാഗമായി ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

