കട്ടിലപ്പൂവം ∙ കട്ടിലപ്പൂവം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിച്ച നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) യൂണിറ്റിന് ഉജ്ജ്വല തുടക്കം.
കേരളപ്പിറവി ദിനത്തിൽ കട്ടിലപ്പൂവത്തെ 5 കർഷകരെ ആദരിച്ചാണ് എൻഎസ്എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.വി.ഗോപിഹാസൻ, യു.പി.ജോസ് ഉറുമ്പൽ, സണ്ണി വെല്ലപ്പള്ളി, ബിനോയ് പറമ്പത്ത്, ഷീല സുരേന്ദ്രൻ എന്നീ കർഷകരെയാണ് ആദരിച്ചത്.
സ്കൂളിന്റെ ചരിത്രത്തിൽ നിർണായക സ്ഥാനമുള്ള വ്യക്തിയാണ് യു.പി.ജോസ് ഉറുമ്പൽ.
വർഷങ്ങൾക്ക് മുൻപ് പള്ളി വകയായി ആരംഭിച്ച സ്വകാര്യ യുപി സ്കൂളാണ് സർക്കാർ ഹയർ സെക്കൻഡറി സ്കൂളായി മാറിയത്. ഇതിന് മുൻകൈയെടുത്തതും ഒന്നര ഏക്കർ സ്ഥലം സൗജന്യമായി സ്കൂളിന് നൽകുകയും ചെയ്തത് യു.പി.ജോസിന്റെ പിതാവ് യു.പി.പൈലി ഉറുമ്പിലായിരുന്നു.
15 വർഷത്തോളം സ്കൂളിന്റെ പിടിഎ പ്രസിഡന്റായിരുന്ന ജോസിന്റെ കയ്യൊപ്പ് സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിലെല്ലാം പതിഞ്ഞിട്ടുണ്ട്.
കർഷകർ തങ്ങളുടെ കൃഷി അനുഭവങ്ങൾ കുട്ടികളുമായി പങ്കുവച്ചു. സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിന് എൻഎസ്എസ് വൊളന്റിയർമാർക്ക് കർഷകർ മാർഗനിർദേശങ്ങൾ നൽകി.
ചടങ്ങിൽ ഇംഗ്ലിഷ് അധ്യാപിക സംഗീത കെ.ജെ.അധ്യക്ഷത വഹിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ രമ്യ ചന്ദ്രൻ പരിപാടിക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

