ദേശമംഗലം∙ പഞ്ചായത്തിലെ വറവട്ടൂർ പ്രദേശത്ത് പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന തെരുവു നായുടെ കടിയേറ്റ് ഒട്ടേറെ നാട്ടുകാർക്കും വളർത്തു മൃഗങ്ങൾക്കും മറ്റു തെരുവുനായ്ക്കൾക്കും പരുക്കേറ്റു. ഇതോടെ നാട്ടുകാർ ആശങ്കയിലായി. ശനിയാഴ്ച വൈകിട്ടോടെ വറവട്ടൂർ കാട്ടൂർക്കാവ് ക്ഷേത്ര പരിസരത്തു കുഞ്ചുനായർ എന്നയാളെയാണ് തെരുവുനായ ആദ്യം കടിച്ചത്.
തുടർന്ന് ഓടി നടന്ന നായ കണ്ണിൽ കണ്ട വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായ്ക്കളെയും കടിച്ചു. വറവട്ടൂരിലെ കൊല്ലേരിപടി വീട്ടിൽ കണ്ണൻ, കൊല്ലേരി പടി കുട്ടൻ എന്നിവരെയും രാത്രി ഏഴുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പള്ളത്തുവീട്ടിൽ വനജ, കാർത്തികേയൻ, അയ്യേട്ടിവീട്ടിൽ യൂസഫ്, കക്കാടത്ത് വീട്ടിൽ അലി എന്നിവരെയടക്കം ഒട്ടേറെ പേരെ തെരുവുനായ കടിച്ചു.
രാത്രി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന വറവട്ടൂർ മഹല്ല് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് അസ്ലമിന് നേരെ നായ പാഞ്ഞടുത്തെങ്കിലും അദ്ദേഹം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
കടിയേറ്റവരെ തൃശൂർ മെഡിക്കൽ കോളജ്, വടക്കാഞ്ചേരി ജില്ലാ ആശുപത്രി എന്നിവടങ്ങളിൽ പ്രവേശിപ്പിച്ചു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

