മുക്കം∙ കാട്ടുപന്നി ശല്യം രൂക്ഷമായിട്ടും കാടിളക്കിയുള്ള പന്നിവേട്ട നടത്താത്ത നഗരസഭ അധികൃതരുടെ നടപടിക്കെതിരെ കർഷക രോഷം.
പന്നിവേട്ട ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് കിഫയുടെ നേതൃത്വത്തിൽ കർഷക കൂട്ടായ്മ അഗസ്ത്യൻമൂഴിയിൽനിന്നു മുക്കത്തേക്ക് വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
പൊതുസമ്മേളനവും നടത്തി. സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിനു കർഷകർ പ്രതിഷേധ മാർച്ചിൽ അണിനിരന്നു.
പന്നിശല്യം രൂക്ഷമായതോടെ സംരക്ഷണം ആവശ്യപ്പെട്ട് കർഷക കൂട്ടായ്മ നഗരസഭ ഓഫിസിന് മുന്നിൽ 4 ദിവസം റിലേ നിരാഹാര സത്യഗ്രഹം കിടന്നിരുന്നു. വേട്ട
നടത്തുമെന്ന നഗരസഭ അധികൃതരുടെ ഉറപ്പിലാണു സത്യഗ്രഹം അവസാനിപ്പിച്ചത്. ഉറപ്പ് പാലിക്കാതെ കർഷകരെ വഞ്ചിച്ചെന്നു പറഞ്ഞാണു പ്രതിഷേധം ശക്തമാക്കിയത്.
പ്രതിഷേധ സംഗമം കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്തു.
സ്വയം പ്രതിരോധത്തിനുള്ള അവകാശം കർഷകനു നൽകണമെന്ന ആവശ്യമുന്നയിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി അധ്യക്ഷത വഹിച്ചു.
വിനോദ് മണാശ്ശേരി, ജിജി വെള്ളാവൂർ, റുഖിയ പൊറ്റശ്ശേരി, പത്മപ്രകാശൻ, ബോണി അഴകത്ത്, ഷാജിരാജ് ലങ്കയിൽ, മുനീർ മുത്താലം, സുധാകരൻ കപ്പ്യേടത്ത്, ശങ്കരനാരായണൻ, ടി.ഗോപാലൻ, മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി എന്നിവർ പ്രസംഗിച്ചു. വന്യമൃഗ ശല്യത്തിൽ നിന്ന്, ജനവാസ മേഖലകളുടെ സംരക്ഷണത്തിന് അണി ചേരാം എന്ന മുദ്രാവാക്യവുമായായിരുന്നു സമരം.
സമരം രാഷ്ട്രീയപ്രേരിതം, കർഷക വഞ്ചന: മുക്കം നഗരസഭാധ്യക്ഷൻ
മുക്കം ∙ കിഫയുടെ നേതൃത്വത്തിലുള്ള കർഷക സമരം രാഷ്ട്രീയപ്രേരിതവും കർഷകവഞ്ചനയുമെന്ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു. കൂടുതൽ ഷൂട്ടർമാരെ കണ്ടെത്തി ഇന്നു രണ്ടിടങ്ങളിൽ പന്നിവേട്ട
നടത്താൻ തീരുമാനിച്ചിട്ടുമുണ്ട്. രണ്ടിടങ്ങളിൽ കർഷകരുടെ യോഗങ്ങൾ വിളിച്ചു സഹായിക്കാനുള്ള നടപടികളും സ്വീകരിച്ചു.
നഗരസഭയുടെ അംഗീകൃത ഷൂട്ടർമാരെ ഉപയോഗിച്ച് പന്നിവേട്ട നടത്തുന്ന നടപടിയുമായി നഗരസഭ മുന്നോട്ടുപോകും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

