മരട് ∙ നഗരസഭ 31-ാം ഡിവിഷനിൽ നെട്ടൂരിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും തരംതിരിക്കാനും സംഭരിക്കാനുമുള്ള സംവിധാനത്തിന് (എംസിഎഫ്– മുനിസിപ്പൽ കമ്യൂണിറ്റി ഫെസിലിറ്റി) തീപിടിച്ചു. പുലർച്ചെ ഒന്നോടെ ആയിരുന്നു സംഭവം.
അഗ്നിരക്ഷാസേന എത്തി കെടുത്തി. ഭാഗിക നാശനഷ്ടമുണ്ടായതായി നഗരസഭാധികൃതർ പറഞ്ഞു.5 കൊല്ലമായി ഒരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്ന എംസിഎഫാണ്.
മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നു. തീ പിടിക്കാനുള്ള സാഹചര്യങ്ങളില്ല.
മനഃപൂർവമുള്ള തീകൊളുത്തലായിരിക്കാമെന്നാണ് പ്രാഥമിക നിഗമനമെന്നും നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.
കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നഗരസഭയിലെ മുഴുവൻ എംസിഎഫ് കേന്ദ്രങ്ങൾക്കും കാവൽ ഏർപ്പെടുത്തുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.
തീപിടിത്തത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് നഗരസഭയിലേക്ക് മാർച്ച് നടത്തി. പാർലമെന്ററി പാർട്ടി നേതാവ് സി.ആർ.ഷാനവാസ് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

