കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സിന്റെ സ്വര്‍ണ വായ്പ ആസ്തി മുന്‍ വര്‍ഷത്തെക്കാൾ 29.31 ശതമാനം വളര്‍ന്ന് 31,505 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 217 കോടിയാണ്.
കഴിഞ്ഞ പാദത്തില്‍ ഇത് 132 കോടി രൂപയായിരുന്നു. മുന്‍ പാദത്തേക്കാള്‍ 64 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
മുന്നേറ്റം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കൈവശമുള്ള ആസ്തി 24,365 കോടി രൂപയുടേതായിരുന്നു.
മുന്‍പാദത്തിലെ ആസ്തിയായ 28,802 കോടിയേക്കാള്‍ 10 ശതമാനം കൂടുതലാണിത്. ഗ്രൂപ്പ് മൊത്തത്തില്‍ കൈകാര്യം ചെയ്യുന്ന ആസ്തി 45,789 കോടിയാണ്.
മുന്‍പാദത്തില്‍ ഇത് 44,304 കോടിയായിരുന്നു.
സ്വർണത്തിളക്കം
മണപ്പുറം ഫിനാന്‍സിന്റെ കൈവശമുള്ള സ്വര്‍ണം ഒന്നാം പാദത്തിലെ 54.62 ടണ്ണില്‍ നിന്ന് 54.71 ടണ്ണായി വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയൊട്ടാകെ കമ്പനിക്ക് 5,351 ശാഖകളുണ്ട്.
കമ്പനിയുടെ മൊത്തം കിട്ടാക്കടം 2.97 ശതമാനമാണെന്നത് ആസ്തിയുടെ ഗുണനിലവാരം സൂചിപ്പിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ കിട്ടാക്കടം 2.56 ശതമാനം മാത്രമാണ്.
നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച ശക്തിപ്പെടുത്തുകയെന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ വിജയമാണ് രണ്ടാംപാദ ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെയർമാനും എംഡിയുമായ വി.പി.നന്ദകുമാര്‍ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

