നവംബർ ശ്വാസകോശ അർബുദ അവബോധ മാസമായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളിൽ പ്രധാന കാരണം ശ്വാസകോശാർബുദമാണ്.
ഈ രോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, തെറ്റിദ്ധാരണകൾ അകറ്റുക, രോഗസാധ്യത കൂടുതലുള്ളവരിൽ സ്ക്രീനിംഗ് പ്രോത്സാഹിപ്പിക്കുക, ശുദ്ധവായുവിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുക, ശക്തമായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുക എന്നിവയാണ് ഈ മാസചാരണത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ശ്വാസകോശാർബുദത്തിന് പുകവലി ഒരു പ്രധാന കാരണമാണെങ്കിലും, വായുമലിനീകരണത്തിനും ഇതിൽ നിർണായക പങ്കുണ്ട്.
അന്തരീക്ഷ മലിനീകരണത്തിലെ സൂക്ഷ്മകണികകളും (PM2.5) വാഹനങ്ങളിൽ നിന്നുള്ള പുകയും ശ്വാസകോശാർബുദത്തിന് കാരണമാകുന്ന ഗ്രൂപ്പ് 1 കാർസിനോജനുകളിൽ ഉൾപ്പെടുന്നതായി ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) സ്ഥിരീകരിക്കുന്നു. മലിനമായ വായു ദീർഘകാലം ശ്വസിക്കുന്നത് ശ്വാസകോശാർബുദ സാധ്യത വർധിപ്പിക്കും.
അന്തരീക്ഷത്തിലെ PM2.5 കണികകളുടെ അളവിലെ നേരിയ വർധനവ് പോലും അർബുദ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. പുകവലിക്കാത്തവരിൽ സാധാരണയായി കണ്ടുവരുന്ന അഡിനോകാർസിനോമ എന്നതരം കാൻസറിന് ഇത് പ്രധാന കാരണമാണ്.
ശ്വാസകോശാർബുദത്തിലേക്ക് നയിക്കുന്ന മറ്റ് പ്രധാന കാരണങ്ങൾ താഴെ പറയുന്നവയാണ്. പുകവലി അർബുദകാരികളായ രാസവസ്തുക്കളുമായുള്ള സമ്പർക്കം പരോക്ഷമായ പുകവലി (Secondhand Smoke) ആസ്ബറ്റോസ്, ആർസെനിക് തുടങ്ങിയവ അടങ്ങിയ തൊഴിലിടങ്ങളിലെ മലിനീകരണം റേഡിയേഷൻ ഏൽക്കുന്നത് അന്തരീക്ഷ മലിനീകരണം (മലിനമായ നഗരങ്ങളിലെ താമസം പുകവലിക്കുന്നതിന് തുല്യം അപകടകരമാണ്) കുടുംബപരമായ പാരമ്പര്യം എച്ച്ഐവി അണുബാധ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

