ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോടുള്ള മിസ്സിസിപ്പി യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ ചോദ്യവും ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായി. ടേണിംഗ് പോയിന്റ് യു എസ് എ സംഘടിപ്പിച്ച സംവാദത്തിനിടെയായിരുന്നു ഇന്ത്യൻ വംശജയായ വിദ്യാർഥിനി അമേരിക്കൻ വൈസ് പ്രസിഡന്റിനോട് ചോദ്യം ചോദിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ കർശന കുടിയേറ്റ നയങ്ങളെയും വാൻസിന്റെ വിശ്വാസപരമായ പരാമർശങ്ങളെയും ചോദ്യം ചെയ്യുകയായിരുന്നു വിദ്യാർഥിനി. ‘നിങ്ങൾ പറയുന്നത് ഇവിടെ കുടിയേറ്റക്കാർ അധികം ഉണ്ടെന്നാണ്.
എപ്പോഴാണ് നിങ്ങൾ ആ എണ്ണം തീരുമാനിച്ചത്? നിങ്ങൾ ഞങ്ങൾക്ക് ഒരു സ്വപ്നം വിറ്റു, ഞങ്ങളുടെ യൗവനവും സമ്പത്തും ഈ രാജ്യത്ത് ചെലവഴിക്കാൻ പ്രേരിപ്പിച്ചു. നിങ്ങൾ ഞങ്ങൾക്ക് ഒന്നും കടപ്പെട്ടിട്ടില്ല, ഞങ്ങൾ കഠിനാധ്വാനം ചെയ്തു, അങ്ങനെയാണ് യു എസിൽ ജീവിക്കുന്നത്’ – എന്നായിരുന്നു വിദ്യാർഥിനി പറഞ്ഞത്.
‘പിന്നെ എങ്ങനെയാണ് ഇപ്പോൾ യു എസിൽ കുടിയേറ്റക്കാർ ഒരുപാടുണ്ട്, അവരെ പുറത്താക്കും എന്ന് വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ പറയുന്നത്’ എന്നും വിദ്യാർഥിനി ചോദിച്ചു. നിങ്ങൾ ആവശ്യപ്പെട്ട
പണം നൽകി നിയമപരമായി ഇവിടെ എത്തിയവരെ പുറത്താക്കുന്നതിലെ നീതിയും വിദ്യാർഥിനി ചോദ്യമാക്കി. വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ഈ ചോദ്യത്തിന് ലഭിക്കുന്നത്.
അമേരിക്കൻ വൈസ് പ്രസിഡന്റിനെ വിറപ്പിച്ച ചോദ്യം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നിലപാട് വ്യക്തമാക്കി വാൻസ് ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ ചോദ്യത്തിന് വാൻസ് തന്റെ ഉറച്ച് നിലപാടിൽ നിന്നുകൊണ്ടുള്ള മറുപടിയാണ് നൽകിയത്.
‘ഒരാൾ, പത്ത് പേർ അല്ലെങ്കിൽ നൂറ് പേർ നിയമപരമായി വന്ന് അമേരിക്കയ്ക്ക് സംഭാവന നൽകിയെന്ന് കരുതി, അതിനർഥം ഭാവിയിൽ ഒരു മില്യൺ, പത്ത് മില്യൺ അല്ലെങ്കിൽ നൂറ് മില്യൺ പേരെ കൊണ്ടുവരാൻ ബാധ്യസ്ഥരാണെന്നല്ല’ – എന്നായിരുന്നു വൈസ് പ്രസിഡന്റിന്റെ മറുപടി. ‘യു എസ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്തിന്റെ മൊത്തം താൽപ്പര്യങ്ങൾ നോക്കേണ്ടതില്ല, അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കേണ്ടത്’ – എന്നും ജെ ഡി വാൻസ് വ്യക്തമാക്കി.
വീഡിയോ വൈറൽ വിദ്യാർഥിനിയുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് പലരും അഭിനന്ദനം അറിയിച്ചപ്പോൾ, ട്രംപ് ഭരണകൂട അനുകൂല അക്കൗണ്ടുകൾ അവരെ ‘ഭ്രാന്തിയായ ഹിന്ദു എച്ച് -1 ബി അധിനിവേശക്കാരി’ എന്ന് ആക്രമിച്ചു.
എച്ച് 1 ബി വിസ ഫീസ് 1 ലക്ഷം ഡോളറായി ഉയർത്തിയതും തൊഴിൽ അനുമതികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള യു എസ് ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കുന്ന പശ്ചാത്തലത്തിൽ വീഡിയോ വലിയ തോതിൽ വൈറലായിട്ടുണ്ട്. JUST IN: JD Vance says he’s raising his children Christian, and he hopes his agnostic wife, Usha, comes around to the Christian faith.pic.twitter.com/ycGvPzqAgt — Spencer Hakimian (@SpencerHakimian) October 30, 2025 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

