കൊച്ചി: ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി കൊച്ചി നഗരത്തിൽ പിടിയിലായവരെല്ലാം വിദ്യാർത്ഥികളാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.
സാമ്പത്തിക തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന മുന്നൂറോളം അക്കൗണ്ടുകൾ കൊച്ചിയിൽ നിന്ന് മാത്രം കണ്ടെത്തിയിട്ടുണ്ട്. ഈ ശൃംഖലയെ നിയന്ത്രിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം എടിഎമ്മിൽ നിന്ന് പിൻവലിക്കുന്നതിനിടെയാണ് ഹാഫിസ് പിടിയിലായത്.
ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഒരു ദിവസം മാത്രം ആറ് ലക്ഷത്തിലധികം രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മുഖ്യസൂത്രധാരനായ പെരുമ്പാവൂർ സ്വദേശി ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.
ഗെയിമിങ്ങിലൂടെ പണം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഇവർ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നത്. തട്ടിപ്പിന്റെ ഭാഗമാവുകയാണെന്ന് അറിയാതെയാണ് പലരും വിവരങ്ങൾ കൈമാറിയത്.
അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യാൻ നൽകിയ കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി സിറ്റി പൊലീസ് കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

