കർക്കിടാംകുന്ന്∙ കാഞ്ഞിരംപാറ മുതൽ കാളമ്പാറ വരെയുള്ള റോഡ് തകർന്നു കുഴികളായി യാത്ര ദുരിതമായതു നാട്ടുകാരെ വലച്ചു. 3 എസ്സി സങ്കേതങ്ങൾ അടക്കം ഒട്ടേറെ ആളുകൾ ഉപയോഗിക്കുന്ന റോഡാണിത്.
ഇതു കൂടാതെ കാഞ്ഞിരംപാറയിൽ നിന്നു മലപ്പുറം ജില്ലയിലെ കാപ്പുമായി ബന്ധിപ്പിക്കുന്ന റോഡു കൂടിയാണിത്. റോഡിൽ നിറയെ കുഴികളായി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ കാൽനട
യാത്രയ്ക്കു പോലും പറ്റാത്ത അവസ്ഥയിലാണ്. മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ വന്നതോടെ വിദ്യാർഥികളും മറ്റും റോഡരികിൽ വലിയ കല്ലുകൾ വച്ച് ഇതിലൂടെയാണു നടന്നു പോകുന്നത്.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടൽ കൂടെ നടത്തിയതോടെ റോഡിന്റെ അവസ്ഥ വളരെ മോശമായതോടെ നാട്ടുകാർ പ്രതിഷേധത്തിലാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

