മൂന്നാർ ∙ കൊച്ചി – ധനുഷ്കോടി ദേശീയപാതയോരത്ത് അപകട മേഖലയിൽ സ്ഥാപിച്ചിരുന്ന വഴിയോര കടകൾ പൊളിക്കുന്നത് സിപിഎം നേതാക്കൾ തടഞ്ഞു; നേരിയ സംഘർഷം.
സബ് കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്ന് വഴിയോര കച്ചവടക്കാർക്ക് തനിയെ ഒഴിഞ്ഞു പോകാൻ ഒരു ദിവസത്തെ സമയം അനുവദിച്ചു. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം റോഡിൽ പ്രവർത്തിക്കുന്ന ഗവ.
ബോട്ടാണിക്കൽ ഗാർഡനു മുൻപിലുള്ള 31 വഴിയോര കടകളാണ് സ്പെഷൽ തഹസിൽദാർ സി.വി.ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘം പൊളിക്കാനാരംഭിച്ചത്.
പ്രളയത്തിൽ തകർന്ന പഴയ കോളജ് കെട്ടിടങ്ങളുടെ സമീപത്തുള്ള കടകൾ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പൊളിച്ചുനീക്കാൻ സബ് കലക്ടർ വി.എം.ആര്യ നിർദേശം നൽകിയത്. പൊളിക്കൽ നടപടികൾ ആരംഭിച്ചതോടെയാണ് സിപിഎം ഏരിയ സെക്രട്ടറി ആർ.ഈശ്വരന്റെ നേതൃത്വത്തിലെത്തി റവന്യു സംഘത്തെ തടഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടതിനാൽ പ്രശ്നം രൂക്ഷമായില്ല.
തുടർന്ന് സ്ഥലത്തെത്തിയ സബ് കലക്ടർ നേതാക്കന്മാരുമായി നടത്തിയ ചർച്ചയെ തുടർന്ന് എല്ലാവർക്കും ഒഴിഞ്ഞുപോകാൻ ഒരു ദിവസത്തെ സമയം നൽകി. ഒഴിഞ്ഞു പോകാത്ത പക്ഷം ബോട്ടാണിക്കൽ ഗാർഡൻ, ആർഒ കവല എന്നിവിടങ്ങളിലെ വഴിയോര കടകൾ റവന്യു സംഘം നേരിട്ട് ഒഴിപ്പിക്കുമെന്ന് സബ് കലക്ടർ പറഞ്ഞു.
അടിമാലിയിൽ ദേശീയപാതയോരത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്നാണ് മൂന്നാർ മേഖലയിലെ മണ്ണിടിച്ചിൽ സാധ്യത മേഖലകളിൽ ഒഴിപ്പിക്കൽ നടപടികളാരംഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

