പാലക്കാട് ∙ ലോട്ടറി ഏജന്റുമാരുടെ കമ്മിഷൻ നാമമാത്രമായെങ്കിലും വർധിപ്പിക്കുമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
30 പൈസയെങ്കിലും വർധിപ്പിക്കാനാണു ശ്രമം. ലോട്ടറിയിൽനിന്നു സർക്കാരിനു കിട്ടുന്ന വരുമാനത്തിൽനിന്നാകും തുക കണ്ടെത്തുക.
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന ഭവനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ബാലഗോപാൽ.
ജിഎസ്ടി വർധന വലിയ പ്രതിസന്ധിയാണു ലോട്ടറി മേഖലയിൽ സൃഷ്ടിച്ചത്. ക്ഷേമനിധി ബോർഡ് അനുവദിച്ച 9.47 കോടി രൂപ കൊണ്ട് വിവിധ ജില്ലകളിലായി 160 വീടുകളാണു നിർമിക്കുന്നത്.
ഒരു വീടിന് 5.92 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

