കോട്ടയം ∙ എഐയും വ്യാപാര താരിഫും പിടിമുറുക്കുന്ന ഈ കാലത്ത് ബിസിനസിൽ എങ്ങനെ സുസ്ഥിര വളർച്ച നേടാമെന്നറിയാനുള്ള സുവർണാവസരമൊരുക്കി മലയാള മനോരമ സമ്പാദ്യം ഒക്ടോബർ 31നു കൊച്ചി ലേ മെറിഡിയനിൽ കേരള ബിസിനസ് സമ്മിറ്റ് 3.0 സംഘടിപ്പിക്കുന്നു. ‘സുസ്ഥിര വളർച്ച, ബിസിനസിൽ’ എന്നതാണ് മൂന്നാമത് സമ്മിറ്റിന്റെ മുഖ്യ പ്രമേയം.
സാമ്പത്തികരംഗം അനിശ്ചിതത്വം നിറഞ്ഞ വഴികളിലൂടെയാണ് ഇപ്പോള് കടന്നു പോകുന്നത്. ഇതിനിടയിലൂടെ എങ്ങനെ ദിശാബോധത്തോടെ മുന്നേറാമെന്ന് ചെറുകിട
സംരംഭകർക്കും സ്റ്റാർട്ടപ്പ് ഉടമകൾക്കും സമ്മിറ്റ് വഴികാട്ടിയാകും.
മുഖ്യപ്രഭാഷണം ഡോ. ടോണി തോമസ്
ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാററജിസ്റ്റ് എന്ന നിലയിൽ ആഗോള പ്രശസ്തനായ മലയാളി ഡോ.ആന്റണി എ തോമസ് ( ടോണി തോമസ്) ആണ് മുഖ്യ പ്രഭാഷണം.
നിസാൻ, ജിഇ, സിറ്റിബാങ്ക്, ഫിലിപ്സ് എന്നീ പ്രമുഖ മൾട്ടിനാഷണൽ കമ്പനികളിൽ നിർണായക റോളുകൾ വഹിച്ചിട്ടുള്ള ഇദ്ദേഹം ഗ്ലോബൽ സിറ്റിസൺ വെല്ലുവിളികളും അവസരങ്ങളും–ബിസിസനിൽ എങ്ങനെ സുസ്ഥിര വളർച്ച നേടാം എന്ന് ലളിതമായി നിങ്ങളോട് സംവദിക്കും. താരിഫ് യുദ്ധം ബിസിനസിലെ സുസ്ഥിര മുന്നേറ്റത്തിനേകുന്ന അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ട്രാവൻകൂർ കൊക്കോടഫ്റ്റിന്റെ മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രനും നെസ്റ്റ് ഗ്രൂപ്പിന്റെ ചീഫ് ഫിനാൻസ് ഓഫീസർ ജയരാജ് കുളങ്ങരയും വിശദമായി സംവദിക്കും.
ബിസിനസിലെ പ്രതിസന്ധികളിൽ നിന്ന് എന്താണ് പഠിക്കേണ്ടത് എന്നതിൽ ബൈജൂസ് മുൻ സിഇഒ അർജുൻ മോഹൻ അനുഭവങ്ങൾ പങ്കുവയ്ക്കും.
സോഫ്റ്റ് വെയർ എൻജിനീയറിങ് മേഖലയിലെ അതികായൻ അലി അബു ഹസൻ (സ്ഥാപകൻ–സിഇഒ, അൾട്ടിവേറ്റ് –സൗദി അറേബ്യ) ബിസനസ് വളർച്ചയിൽ ടെക്നോളജിയുടെ പങ്കിനെ കുറിച്ചും ബിസിനസിൽ സിഎസ്ആറിനുള്ള പങ്കിനെക്കുറിച്ച് കെഎൽഎം ആക്സിവയുടെ സാരഥി ഷിബു തെക്കുംപുറത്തും വിശദീകരിക്കും. വികസിതരാജ്യമായി മാറുന്ന ഇന്ത്യയിൽ സംരംഭകർക്കുള്ള അവസരങ്ങള് ഡിബിഎഫ്സ് എംഡി പ്രിൻസ് ജോർജ് വിലയിരുത്തും.
ഫണ്ട് ഉറപ്പാക്കാനുള്ള ഇതര മാർഗങ്ങൾ
ചെറുകിട
സംരംഭങ്ങൾക്ക് ഓഹരി വിൽപനയിലൂടെ കുറഞ്ഞ ചെലവിൽ മൂലധനം ഉറപ്പാക്കാനുള്ള ലിസ്റ്റിങ് പ്ലാറ്റ് ഫോമിനെ കുറിച്ച് ബോംബേ സ്റ്റോക് എക്സ്ചേഞ്ച് റീജിയണൽ ഹെഡ് ടി ജി സെന്തിൽ വേലൻ വിശദീകരിക്കും. ബിസിനസിനു പണം കണ്ടെത്താൻ സഹായകമായ സ്കീമുകളെ കുറിച്ച് പ്രജിത് കുമാർ ഡി (സോണൽ ഹെഡ്– ബാങ്ക് ഓഫ് ബറോഡ) ഡോ.
സനിൽ എസ്കെ.( എംഡി, കെഎസ്എഫ്ഇ) എന്നിവർ വിശദീകരിക്കും.
പാരമ്പര്യ ബിസിനസിൽ പുതുതലമുറയ്ക്ക് മുതൽകൂട്ടാകുന്ന മൂല്യങ്ങളെന്തൊക്കെയെന്ന് കെഎൽഎം ആക്സിവയുടെ ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് എറിൻ ലിസ്ബെത് ഷിബു, നന്ദിലത്ത് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്ദിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ് എന്നിവർ സംസാരിക്കും.
എഐ കാലത്ത് സ്റ്റാർട്ടപ്പിൽ നിന്നും വിജയത്തിലേയ്ക്ക് എന്ന വിഷയത്തിൽ സാപ്പിയറിന്റെ സഹസ്ഥാപകൻ കെ എസ് ജ്യോതിഷ്, ഗ്രീൻപെപ്പർ സിഇഒ കൃഷ്ണകുമാർ, റിയാഫി സിഇഒ ജോൺ മാത്യൂ എന്നിവർ അനുഭവങ്ങൾ പങ്ക് വയ്ക്കും
പുതുമയിലൂടെ വിജയത്തിലേയ്ക്ക് എന്ന വിഷയത്തിൽ ബിയോണ്ട് സ്നാക്സ് മാനേജിങ് ഡയറക്ടറും സഹസ്ഥാപകനുമായ മാനസ് മധു, കെഎൽഎം ആക്സിസ് ഫിൻവെസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മനോജ് രവി, കര വെഞ്ച്വേഴ്സിന്റെ മാനേജിങ് ഡയറക്ടർ ഇന്ദു മേനോൻ, ക്രിയേറ്റർ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ എന്നിവർ അനുഭവങ്ങൾ പങ്ക് വയ്ക്കും.
ബിസിനസിന്റ മുന്നേറ്റത്തിൽ ജിഎസ്ടി പരിഷ്കരണത്തിന്റെ പങ്കിനെക്കുറിച്ച്് അഡ്വക്കേറ്റും മാനേജ്മെന്റ്, ബിസിനസ് നിയമ ഫാക്കൽറ്റിയുമായ കെ എസ് ഹരിഹരനും സംസ്ഥാന ജിഎസ്ടി തർക്ക പരിഹാര കമ്മിറ്റി അംഗം കെ എം ജോണും വിവരങ്ങൾ പങ്ക് വയ്ക്കും
ആർക്കെല്ലാം പങ്കെടുക്കാം?
ചെറുകിട ഇടത്തരം സംരംഭർക്കും സ്റ്റാർട്ടപ്പ് വിജയം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കും ആശയങ്ങൾ കണ്ടെത്താനും വിജയതന്ത്രങ്ങൾ അറിയാനും അവസരം കിട്ടും.
ബിസിനസ്, ഫിനാൻസ് രംഗത്തെ പ്രൊഫഷനുകൾക്കും സമ്മിറ്റ് പുത്തൻ അനുഭവമാകും. നെറ്റ്വർക്കിങ്ങിനുള്ള മികച്ച അവസരവും പങ്കെടുക്കുന്നവർക്ക് ലഭിക്കും.
പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവയാണ് സമ്മിറ്റിന്റെ പ്രസന്റിങ് സ്പോൺസർ.
ബാങ്ക് ഓഫ് ബറോഡ, കെഎസ്എഫ്ഇ, അക്ബർ ട്രാവൽസ്, ഡിബിഎഫ്എസ് ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്, ക്രൈറ്റർ ഗ്രൂപ്പ് എന്നിവർ അസോസിയേറ്റ് സ്പോൺസർമാരാണ്. സമ്മിറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ quickerala.com വഴിയോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാം.
വിവരങ്ങൾക്ക് ഫോൺ– 7356606923
Link to book :
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

