എജിആർ കുടിശിക സംബന്ധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് ആശങ്കയും അനിശ്ചിതത്വവും സൃഷ്ടിച്ചതോടെ വോഡഫോൺ ഐഡിയ (വിഐ) ഓഹരികൾ വ്യാഴാഴ്ച ഇടിഞ്ഞു. വ്യാപാരവേളയിൽ ഒരുഘട്ടത്തിൽ വിഐ ഓഹരികൾ 12 ശതമാനം വരെ ഇടിഞ്ഞെങ്കിലും നഷ്ടം 7 ശതമാനത്തോളം താഴ്ന്ന് 8.75 രൂപയായി നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇതേ തുടർന്ന് ടെലികോം ഓഹരികളായ ഇൻഡസ് ടവേഴ്സും, ഭാരതി എയര് ടെല്ലുമൊക്കെ താഴ്ചയിലാണ്. ടെലികോം കമ്പനികളിൽ നിന്ന് സ്പെക്ട്രം ചാർജും ലൈസൻസ് ഫീയുമൊക്കെ കണക്കാക്കുന്നതിനുള്ള സർക്കാരിന്റെ കണക്കാണ് എജിആർ.
വിഐ ഏകദേശം 83,400 രൂപ കോടി AGR കുടിശിക നൽകാനുണ്ട്. പലിശയും പിഴയും കൂടി ചേർത്താൽ, കുടിശിക 2 ലക്ഷം കോടിയോളം വരും.
വിഐയുടെ കുടിശിക പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാരിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
കുടിശികത്തുക അന്തിമമാക്കിയ കോടതി ഇതടച്ചു തീർക്കാനായി 10 വർഷം സാവകാശവും നൽകി. ടെലികോം വകുപ്പ് ഇതനുസരിച്ച് 5,606 കോടി രൂപയുടെ പുതിയ നോട്ടിസ് വിഐയ്ക്കു നൽകി.
ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചതിലാണ് സുപ്രധാന വിധി വന്നത്. വിഐയ്ക്ക് മാത്രമേ ഇത് ബാധകമാകൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരാണ് കമ്പനിയുടെ 49% ഓഹരിയുടമ.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 8.64 രൂപ എന്നതാണ് നിലവിൽ വിഐ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 6.26 ശതമാനം നഷ്ടം ഓഹരി നേരിട്ടു.
എന്നാൽ ഒരുമാസത്തെ കണക്ക് പരിശോധിച്ചാൽ 8.73 ശതമാനം നേട്ടമുണ്ടാക്കാൻ വോഡഫോൺ-ഐഡിയ ഓഹരിക്ക് സാധിച്ചിട്ടുണ്ടെന്ന് കാണാം. 10.57 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില.
6.12 രൂപ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയുമാണ്.
സാമ്പത്തികമായി ഞെരുക്കത്തിലായ ഈ ടെലികോം കമ്പനി – 83,400 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) കുടിശികയും ഏകദേശം 2 ലക്ഷം കോടി രൂപയുടെ സർക്കാർ ബാധ്യതകളും നേരിടുന്നുണ്ട്. വോഡഫോൺ ഐഡിയയിൽ 18,000-ത്തിലധികം ജോലിക്കാരും ഏകദേശം 198 ദശലക്ഷം വരിക്കാരുമുണ്ട്. നേരത്തെ യുകെ കമ്പനിയായ വോഡഫോണായിരുന്ന കമ്പനിയുടെ കൂടുതൽ ഓഹരികൾ കൈയാളിയിരുന്നതെങ്കിൽ കേന്ദ്രസർക്കാരിനാണിപ്പോൾ ഉടമസ്ഥാവകാശം എജിആർ കുടിശികയിൽ കോടതി നേരിട്ട് ഇളവ് അനുവദിച്ചിട്ടില്ലെങ്കിലും, വോഡഫോൺ ഐഡിയയുടെ ബാധ്യതകളെക്കുറിച്ച് സർക്കാർ അവലോകനം നടത്തുന്നതിനുള്ള സാധ്യത ഈ ഉത്തരവ് നൽകുന്നു.
വോഡഫോൺ ഐഡിയയുടെ സവിശേഷമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് വ്യാഴാഴ്ചത്തെ ഉത്തരവ് കമ്പനിയ്ക്ക് പ്രത്യേകമായി ബാധകമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

