കൊച്ചി ∙ചെറുകിട കർഷകർക്ക് വിളവിനു ശേഷം വായ്പ ലഭ്യമാക്കുന്നതിന് ആര്യ ഡോട്ട് എജിയും സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണ.
വെയർഹൗസുകളിൽ ദീർഘകാലത്തേക്ക് വിള സൂക്ഷിക്കുന്നതിനും മറ്റും കർഷകർക്കും കാർഷികോൽപാദന സംഘടനകൾക്കും കാർഷിക സംരംഭങ്ങൾക്കും വായ്പ നൽകുന്നതിനാണിത്.
കാർഷികാവശ്യങ്ങൾക്കായി ആര്യ ഡോട്ട് എജിയുമായി ചേർന്ന് 250 കോടിയുടെ വായ്പ സൗത്ത് ഇന്ത്യൻ ബാങ്ക് ലഭ്യമാക്കും. ഈട് ലഭിക്കുന്ന അപേക്ഷകൾക്കാണ് വായ്പ ലഭ്യമാക്കുക.
ഇന്ത്യയിലെ 60% ചെറുകിട കർഷകർക്കും കാർഷിക വായ്പ ലഭ്യമാകുന്നില്ല.
വിളവിനു ശേഷം വായ്പ ലഭിക്കാത്ത സാഹചര്യവുമുണ്ട്.ആര്യ നിരവധി വെയർഹൗസുകൾ രാജ്യമാകെ നടത്തുന്നുണ്ടെന്ന് സഹ സ്ഥാപകൻ ആനന്ദ് ചന്ദ്ര വ്യക്തമാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

