കണ്ണൂർ ∙ കണ്ണൂർ കോർപറേഷന്റെ, പടന്നപ്പാലത്തെ മലിനജല ശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള മലിനജലം പൊതുയിടത്തേക്കും തോട്ടിലേക്കും ഒഴുക്കിവിടുന്നെന്ന് ആരോപിച്ചു നാട്ടുകാരും സിപിഎം പ്രവർത്തകരും പ്ലാന്റിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ നേതൃത്വത്തിലായിരുന്നു സമരം.
കടുത്ത ദുർഗന്ധം കാരണം ജീവിതം ദുസ്സഹമായതായും പരാതിയുയർന്നു.
രണ്ടുമണിക്കൂറോളം പ്രവർത്തകർ കുത്തിയിരുന്നതോടെ കോർപറേഷൻ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ എന്നിവരെത്തി ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് ഉടൻ നടപടി സ്വീകരിക്കുമെന്നും പ്ലാന്റ് പൈപ്പിലേക്കുള്ള അനധികൃത കണക്ഷനുകൾക്കെതിരെ നിയമനടപടിയെടുക്കുമെന്നുമുള്ള ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
ശമ്പളം ലഭിക്കാത്തതിനാൽ പടന്നപ്പാലം മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ജീവനക്കാർ പണിമുടക്കിലാണ്.
ഇതോടെയാണ് പ്ലാന്റിന്റെ പ്രവർത്തനം തടസ്സപ്പെട്ടത്. സെപ്റ്റംബർ മാസത്തെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കരാർ കമ്പനിയുടെ കീഴിലുള്ള 3 പ്ലാന്റ് ഓപ്പറേറ്റർമാരാണ് ഈ മാസം 18 മുതൽ സമരം നടത്തി വരുന്നത്.
കോർപറേഷൻ യഥാസമയം ഫണ്ട് അനുവദിക്കാത്തതിനെ തുടർന്നാണ് ശമ്പളം ലഭിക്കാതായതെന്നു കരാർ ഓപ്പറേറ്റർമാർ പറയുന്നു.
സിപിഎമ്മിന്റെ നാടകം: മേയർ
∙ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോർപറേഷനെതിരെ പ്രതിഷേധത്തിന് അലയുന്ന സിപിഎമ്മിന്റെ നാടകമാണ് പടന്നപ്പാലം ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെയുള്ള സമരമെന്ന് മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. ട്രീറ്റ്മെന്റ് പ്ലാന്റ് നടത്തുന്ന കരാറുകാരാണ് ജീവനക്കാർക്ക് ശമ്പളം നൽകേണ്ടത്.
അത് കോർപറേഷന്റെ ചുമതലയല്ല. നിർമാണം നടത്തിയ കമ്പനിക്ക് തന്നെയാണ് ഈ കാലയളവിലെ മുഴുവൻ ഉത്തരവാദിത്തവും.
– മേയർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

