കോടഞ്ചേരി∙ മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമ സ്വരാജ് ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രാവർത്തികമാക്കാൻ സഹായകമായത് രാജീവ് ഗാന്ധിയുടെ പഞ്ചായത്ത് രാജ് നിയമ നിർമാണത്തിലൂടെയാണെന്ന് പ്രിയങ്ക ഗാന്ധി എംപി. കോടഞ്ചേരി പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ ശാക്തീകരിക്കപ്പെട്ടതും ഏറ്റവും താഴെ തട്ടിൽ ജനകീയമായി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിക്കുന്നതും രാജീവ് ഗന്ധി കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമ നിർമാണത്തിലൂടെയാണ്.
പ്രളയവും കോവിഡും അടക്കമുള്ള മഹാമാരികൾ വന്നപ്പോൾ സഹോദരൻ രാഹുൽഗാന്ധിക്ക് ഒപ്പം ഈ പ്രദേശങ്ങൾ താൻ സന്ദർശിച്ചിരുന്നു. എത്ര കാര്യക്ഷമമായാണ് പ്രാദേശിക ഭരണകൂടങ്ങൾ പ്രവർത്തിക്കുന്നതെന്നും ഏറ്റവും താഴെത്തട്ടിലെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നതെന്നും ആ അവസരത്തിൽ മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

