പുല്ലാട് ∙ അധികൃതരുടെ അലംഭാവം കുറെ മനുഷ്യരുടെ ജീവിതത്തെ ദുരിതത്തിലാക്കുന്നു. കോയിപ്രം പഞ്ചായത്ത് 7–ാം വാർഡിലെ തെറ്റുപാറ നഗറിനടുത്ത് പിഐപി വലതുകര കനാലിനു സമീപം താമസിക്കുന്ന 16 കുടുംബങ്ങളാണ് വെള്ളക്കെട്ടു മൂലം പ്രയാസപ്പെടുന്നത്.
ഇവിടെ ഇരപ്പൻതോട് പിഐപി കനാലിന് അടിയിൽകൂടി ഒഴുകിപ്പോകാനാണു കനാൽ നിർമാണ കാലത്ത് സംവിധാനം ഒരുക്കിയത്. അതോടെ ശക്തമായ മഴയിൽ കനാലിന് അടിയിലൂടെയുള്ള ഭാഗത്ത് മരക്കൊമ്പും മറ്റു മാലിന്യങ്ങളും അടിഞ്ഞ് വെള്ളം ഒഴുകി പോകാതെ വീടുകളിലും സമീപ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കയറുകയാണ്.
കുട്ടികളും കിടപ്പു രോഗികളും ഉൾപ്പെടെ നിർധനരായ 100ൽ അധികം പേരാണ് ഈ പ്രദേശത്ത് താമസിക്കുന്നത്.
വീട്ടുപരിസരത്ത് വെള്ളം നിറയുന്നതോടെ ശുചിമുറി കവിഞ്ഞ് വെള്ളം ഒഴുകുന്നു. ഈ വെള്ളം കിണറുവെള്ളവുമായി കലരുന്നതിനാൽ കുടിക്കാനായി ടാങ്കറുകളിലും മറ്റും എത്തിച്ച് വീപ്പകളിൽ സൂക്ഷിക്കുകയാണ്.
ദീർഘനേരം വെള്ളത്തിൽ നിൽക്കുന്നത് കന്നുകാലികൾക്ക് ദോഷം ചെയ്യുന്നതിനാൽ ഇവയെ കനാൽ ബണ്ടിൽ കയറ്റി കെട്ടുകയാണു ചെയ്യുന്നത്. കലക്ടറും റവന്യു, പിഐപി, ഇറിഗേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പ്രദേശത്തെ പ്രശ്നം നേരിട്ടു കണ്ടു മനസ്സിലാക്കിയിരുന്നു. പ്രശ്നത്തിനു പരിഹാരം കാണാമെന്നും അതിനായി ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായം തേടുമെന്നും കലക്ടർ ഉറപ്പു നൽകിയിരുന്നു.
എന്നാൽ, ഇതുവരെ ഫലം കണ്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

