വിദ്യാനഗർ∙ നഗരസഭാ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചു മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കിയില്ല. പ്രകാശം നൽകാത്ത വിളക്കു കാൽ മാത്രമായി തുടരുകയാണ്.
ഒരു ഹൈമാസ്റ്റ് ലൈറ്റിനു 1,93,500 രൂപയാണ് വില. എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ ഫണ്ടിൽ അനുവദിച്ചതാണ് ഇത്.
ആറു മാസത്തോളമാണ് ഇത് പ്രകാശം പരത്തിയത്.
12 ലക്ഷത്തിലേറെ രൂപ ചെലവിട്ടു സ്ഥാപിച്ച വിളക്കുകൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി. സാമൂഹിക വിരുദ്ധരുടെ ഉൾപ്പെടെ ശല്യം ഒഴിവാക്കുന്നതിനു രാത്രി വെളിച്ചം അനിവാര്യമാണെന്നാണ് പരിസരവാസികൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

