ഫറോക്ക്∙ കുടുംബവേരുകൾ തേടി മലേഷ്യയിൽ നിന്ന് ആറംഗ സംഘം പെരുമുഖം പാലേരി പാണക്കാട് തറവാട്ടിലെത്തി. 7 പതിറ്റാണ്ടു മുൻപ് ജോലി തേടിപ്പോയ മൂന്നിയൂർ സ്വദേശി പി.പി.അഹമ്മദിന്റെ പേരക്കുട്ടികളും മലേഷ്യയിൽ താമസിച്ചിരുന്ന സഹോദരി ആമിനക്കുട്ടിയുടെ മകനുമാണ് കുടുംബ ബന്ധങ്ങൾ തേടി അഹമ്മദിന്റെ സഹോദരൻ പി.പി.കോയക്കുട്ടിയുടെ വീട്ടിലെത്തിയത്.
ഇവരെ കോയക്കുട്ടിയുടെ മക്കളും മരുമക്കളും അടങ്ങുന്ന കുടുംബം സ്വീകരിച്ചു. വർഷങ്ങൾക്കു ശേഷം മാതാപിതാക്കളുടെ ബന്ധുക്കളെ കണ്ട
നിമിഷം വികാര നിർഭരമായിരുന്നു.
76 വർഷം മുൻപാണ് പി.പി.അഹമ്മദ് ചെന്നൈയിൽ നിന്നു മലേഷ്യയിലേക്ക് ജോലി തേടിപ്പോയത്. പിന്നീട് അവിടത്തുകാരിയെ വിവാഹം കഴിച്ച് കുടുംബമായി കഴിഞ്ഞ അഹമ്മദ് 30 വർഷം മുൻപ് മരിച്ചു.
സഹോദരി ആമിനക്കുട്ടിയുടെ ഭർത്താവ് മൂന്നിയൂർ സ്വദേശി മൊയ്തീൻകുട്ടി ഏറെക്കാലം മലേഷ്യയിലായിരുന്നു. ഇതിനിടെ ആമിനക്കുട്ടിയും മലേഷ്യയിൽ സ്ഥിര താമസമായി.
ഇരുവരും വർഷങ്ങൾക്കു മുൻപു മരിച്ചു. ഇവരുടെ മക്കളും പേരമക്കളുമായ പി.പി.അസീസ്, അസ്മ കുഞ്ഞി, സൂഫിമ്മ, തൗസീഫ്, ആദി, നൂർ എന്നിവരാണ് ഫറോക്കിലെ ബന്ധുക്കളെ തേടി എത്തിയത്.
അഹമ്മദിനും ആമിനക്കുട്ടിക്കും മറ്റു 10 സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു.
ഇതിൽ കോയക്കുട്ടി മാത്രമാണ് ഇപ്പോൾ ജീവിച്ചിരിക്കുന്നത്. കേരളത്തിലെ കുടുംബ വേരുകൾ കണ്ടെത്തണമെന്ന ആഗ്രഹത്തെ തുടർന്നു മലേഷ്യയിലെ മലയാളികളുമായി ബന്ധപ്പെട്ടാണ് ഇവർ വിവരങ്ങൾ ശേഖരിച്ചത്.
ഏറെ പരിശ്രമങ്ങൾക്ക് ഒടുവിൽ പെരുമുഖത്ത് ബന്ധുക്കൾ ഉള്ളതായി തിരിച്ചറിഞ്ഞു. ഇതോടെ മലയാളികൾ മുഖേന ഫോൺ നമ്പർ സംഘടിപ്പിച്ചാണ് കുടുംബത്തെ ബന്ധപ്പെട്ടത്.
കഴിഞ്ഞ ദിവസം പെരുമുഖത്തെ വീട്ടിൽ എത്തിയ ഇവർ പിതാവിന്റെ സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു മടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

