കൊച്ചി ∙ കേരളത്തിലെ വളർന്നു വരുന്ന ഏറ്റവും മികച്ച മ്യൂസിക് ബാൻഡിനെ തേടുന്ന ‘ബാറ്റിൽ ഓഫ് ബാൻഡ്സ്’ റജിസ്ട്രേഷൻ തുടരുന്നു. നവംബർ 27 മുതൽ കൊച്ചി സുഭാഷ് പാർക്കിൽ നടക്കുന്ന മനോരമ ഹോർത്തൂസിന്റെ ഭാഗമായി റിലയൻസ് ട്രെൻഡ്സിന്റെ സഹകരണത്തോടെയാണ് ഡെസിബെൽ സംഘടിപ്പിക്കുന്നത്.
റോക്ക്, ഓൾട്ടർനേറ്റീവ്, പ്രോഗ്രസീവ്, ഫ്യൂഷൻ, ഇൻഡി അല്ലെങ്കിൽ മെറ്റൽ എന്നിവയുടെ ഏത് വിഭാഗവും അവതരിപ്പിക്കുന്ന ബാൻഡുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
ഓഡിഷൻ സമയത്ത് മൂന്ന് ഗാനങ്ങൾ അവതരിപ്പിക്കണം. ഒന്ന് ഒറിജിനൽ രചനയായിരിക്കണം. ചലച്ചിത്രഗാനങ്ങളും കരോക്കെയും അനുവദിക്കില്ല.
ബാക്കിങ് ട്രാക്കുകളും ഉപയോഗിക്കരുത്.
നവംബർ 15 ന്-തിരുവനന്തപുരം, നവംബർ 22 ന് -കോഴിക്കോട് , നവംബർ 23 ന് കൊച്ചി എന്നീ മൂന്നിടത്തായാണ് ഓഡിഷനുകൾ. ബാൻഡുകൾക്ക് ഇഷ്ടപ്പെട്ട
ഓഡിഷൻ വേദി തിരഞ്ഞെടുക്കാം. ഷോർട്ട്ലിസ്റ്റ് ചെയ്ത ബാൻഡുകളെ ഓഡിഷനുകൾക്കായി വിളിക്കും.
ഗ്രാൻഡ് ഫിനാലെ നവംബർ 28 ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കും.
വിജയികളായ ബാൻഡിന് നവംബർ 29 ന് പ്രശസ്ത മ്യൂസിക് ബാൻഡായ ഇന്ത്യൻ ഓഷൻ ബാൻഡിനു മുന്നിൽ ഉദ്ഘാടന പ്രകടനം നടത്താം. ഒപ്പം വിവിധ ക്യാഷ് പ്രൈസുകളും.
ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. രണ്ടും മൂന്നും സമ്മാനമായി യഥാക്രമം അൻപതിനായിരം, ഇരുപത്തയ്യായിരം രൂപ വീതം സമ്മാനം.
റജിസ്റ്റർ ചെയ്യാൻ ക്യുആർ കോഡ് സ്കാൻ ചെയ്യുക.
അല്ലെങ്കിൽ റേഡിയോ മാംഗോ ഇൻസ്റ്റഗ്രാം പേജ് സന്ദർശിക്കുക. അല്ലെങ്കിൽ ഈ നമ്പറിൽ വിളിക്കാം: 7356619996.
റജിസ്ട്രേഷനുള്ള അവസാന തീയതി നവംബർ 10. ഡെസിബെലിനായുള്ള പ്രചാരണത്തിന്റെ മൂന്നാം ദിവസം കൊല്ലം ജില്ലയിൽ പൂർത്തിയായി. ആശ്രാമം മൈതാനം, ആർപി മാൾ, കൊല്ലം ബീച്ച് എന്നിവിടങ്ങളിലാണ് പ്രചാരണത്തിനായുള്ള ജാം വാഗൺ എത്തിയത്. ഇന്ന് ഡെസിബെൽ ജാം വാഗൺ കോട്ടയം ജില്ലയിൽ പര്യടനം നടത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

