അരൂർ ∙ ദേശീയപാതയിലൂടെ ഓട്ടോയിൽ സഞ്ചരിച്ച യാത്രക്കാരന്റെ ദേഹത്തും ഡ്രൈവറുടെ ദേഹത്തും ഓട്ടോറിക്ഷയിലും ചെളിവെള്ളം തെറിപ്പിച്ച് തിരുവനന്തപുരത്തേക്കു പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഡ്രൈവർക്കെതിരെ ഓട്ടോ യാത്രികർ അരൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയ്ക്ക് 3ന് അരൂർ പെട്രോൾ പമ്പിനു സമീപമായിരുന്നു സംഭവം.
തിരുവനന്തപുരത്തേക്ക് പോയ കെഎൽ 15 എ 2410 എന്ന സികെഎസ് 172 എന്ന സ്വിഫ്റ്റ് ബസാണ് ഇടതുവശത്തുകൂടി ചെളിവെള്ളം തെറിപ്പിച്ച് കടന്നുപോയത്.
എറണാകുളത്തു നിന്നും എഴുപുന്നയിലെ വീട്ടിലേക്കു പോയ എഴുപുന്ന വഞ്ചിയിലേരത്ത് വീട്ടിൽ സജിമോനാണ് ദേഹമാസകലം ചെളിവെള്ളത്തിൽ മുങ്ങിയ നിലയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്.ഇയാൾ യാത്ര ചെയ്തിരുന്ന ഓട്ടോ ഡ്രൈവർ എഴുപുന്ന സ്വദേശി ധനേഷിന്റെ ദേഹത്തും ഓട്ടോറിക്ഷയിലും ചെളിവെള്ളം തെറിച്ച നിലയിലായിരുന്നു. ഇവർ പൊലീസ് അധികാരികളെ വിവരങ്ങൾ ബോധ്യപ്പെടുത്തി. ഭാഗ്യംകൊണ്ടാണ് അപകടമൊന്നും സംഭവിക്കാതിരുന്നതെന്നു യാത്രക്കാർ പറഞ്ഞു.
തകർന്ന ചെളിവെള്ളം നിറഞ്ഞ റോഡിലൂടെ അതിവേഗതയിലാണ് ഇടതുഭാഗത്തുകൂടി സ്വിഫ്റ്റ് ബസ് കടന്നു പോയതെന്ന് പരാതിയിൽ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

